ബെന്യാമിന്‍റെ ആടുജീവിതം
അവസാന താളുകള്‍ വായിക്കുമ്പോള്‍ ഞാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ആയിരുന്നു. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആളുകള്‍ കാണാതിരിക്കാന്‍ ഞാന്‍ ഒരു മൂലയിലേക്ക് ഓടി . അപ്പോഴും കണ്ണുകള്‍ നിറഞ്ഞു കണ്ണീര്‍ പ്രവാഹമായിരുന്നു. എന്തൊരു പൊള്ളിക്കുന്ന ജീവിതമാണിത്;നീറുന്ന ജീവിതം. നോവലില്‍ പാമ്പുകള്‍ പുറത്തു കൂടി ഇഴഞ്ഞപ്പോള്‍ നജീബിന് ഉണ്ടായപോലെ എനിക്ക് വേദനിച്ചു .ഒരു പ്രവാസിയായ ഞാന്‍ ഈ ആട് ജീവിതം കണ്ടില്ലല്ലോ.നാം കണ്ടതോ കേട്ടതോ അല്ല ഗള്‍ഫ് .. അതല്ല ഗള്‍ഫ് ജീവിതം .. മരുഭൂമിക്കു മണമുണ്ടെന്നു കാണിച്ചു തരുന്ന നോവല്‍.. അറബ് വംശജര്‍ക്ക്, പ്രത്യേകിച്ചും അറബാബുമാര്‍ക്ക് അത്തര്‍ മണം മാത്രമല്ല കുളിയില്ലായ്മയുടെയും അഴുക്കിന്‍റെയും ഒരു മുശട് വാട കൂടെയുന്ടെന്നും മരുഭൂയിടെ ചൂട് നമ്മിലെക്കെത്തിക്കുന്ന നോവല്‍ .. ഈ കഥയ്ക്ക് നന്ദി കൊണ്ടുപോയി വായിക്കെടാ എന്ന് എന്നെ സ്നേഹപൂര്‍വ്വം നിര്‍ബന്ദിച്ചു സ്വന്തം പുസ്തക കലവറയില്‍ നിന്ന് ആട്ജീവിതത്തിന്റെ കോപ്പി എടുത്തു തന്ന ശശി ഏട്ടന് ഒത്തിരി നന്ദിബെന്യാമിന് നന്ദി.