ആലോല പരിമള-ധോരണിയിങ്കല്‍ മുങ്ങി മാലേയാ നീലന്‍ മന്ദം അലഞ്ഞു പോകെ.... മദ്രാസ് അണ്ണാ നഗറില്‍ ഹോസ്റല്‍ വാസിയായ കാലം .. ഈ കവിതയായിരുന്നു ജീവന്‍ .. അടുത്ത ഫ്ലാറ്റില്‍ , ജനാലയ്ക്കല്‍ ഒര് പെണ്‍കൊടി പ്രത്യക്ഷപ്പെടുമായിരുന്നു . പട്ടു പാവാട ഉടുത്ത ഒരുവള്‍. കൂടെ ജീന്‍സ് അണിഞ്ഞ ഒര് അനിയത്തി കുട്ടിയും.. ആ പട്ടു പാവാടക്കാരിയോടു എനിക്ക് അനുരാഗമായിരുന്നു .. കൂട്ടിനു ഈ പാട്ടായിരുന്നു,. ഇടയ്ക്ക് കിട്ടുന്ന ഒര് കണ്ണേര്‍ പ്രണയ ത്തിന്റെ മഴയായിരുന്നു .. അവസാനം കവിത കേട്ടിരുന്ന കാസറ്റ് ടേപ്പ് ചുറ്റി പിടിച്ചു പണി മുടക്കി. കുറച്ചു നാള്‍ക്കു ശേഷം അവള്‍ മലേഷ്യയിലേക്ക് പോയി എന്നു അനിയത്തി കുട്ടി പറഞ്ഞറിഞ്ഞു
ഞാന്‍ എഴുതിയതെല്ലാം മുന്‍പായിരുന്നു. ബ്ലോഗ് എന്താണെന്നു അറിയുന്നതിന് മുന്‍പ്. പലതും നോട്ട് ബുക്കുകളിലും മറ്റുമായി ചിതറിക്കിടന്നിരുന്നു. പലതും നഷ്ടപ്പെട്ടുപോയി. ഇപ്പോള്‍ പുതിയതായി എഴുതുവാന്‍ ഒരു ശ്രമം നടത്തുകയാണ്....
Thursday, February 23, 2012
Wednesday, February 22, 2012
ഒറിജിനലും ദ്യൂപ്ലിയും
ടി ഡി യുടെ ആ പുസ്തകം വായിച്ചെപ്പിന്നെ ആര്‍ത്താ റ്റു പടിയോല തപ്പി ഞാന്‍ നടന്നതിനു കയ്യും കണക്കുമില്ല .. ഒടുക്കം ഒന്ന് പ്രാര്‍ത്തിച്ചു കളയാം എന്നു കരുതി ആര്ര്താ റ്റു പള്ളീ ക്കെരിയപ്പോഴുണ്ട് , പടിയോല അതേപടി , മാര്‍ബിളില്‍ കൊത്തി കണ്‍ മുന്നില്‍ നട്ടിരിക്കുന്നു ,, ദ ദാണ് ഒറിജിനലും ദ്യൂപ്ലിയും
താറാമൊട്ട
ഞാനും അമ്മായി അപ്പനും കൂടെ ഫോര്‍ട്ട് ഗേറ്റില്‍ പോയി ഓരോ ബിയര്‍ അടിക്കാരിനിക്ക്യ . കുന്നോളത്തു .
രണ്ടു താറാ മൊട്ട വാങ്ങി കുരുമോലാക് ഇട്ടു മുന്നില്‍ വച്ചണ്ട് . കൊറച്ചു ബീഫും.
സ ണ്ണി ഏട്ടന്‍ ആദ്യാടി വന്നു ഒരു വിള്യാ ആ ചിന്നെട്ട , നല്ല അലക്കാണ്ല്ലോ .
പപ്പാ എന്നോട് ..
ഈ ശവിനെതടഞ്ജട്ടു ബാക്കിള്ളോന് ഒരു നൂറു അടിക്കാന്‍ പറ്റി ണി ല്ല്യല്ലോ ന്‍റെ ഔസേപ്പിതാവേ
സണ്ണി ഏട്ടന്‍ എന്നിട്ടട്ടു അടുത്തു വന്നു , ഒരു കഷണം താറാ മൊട്ട എടുത്തു വായ്ക്കകത്തിട്ടു ബ്ലും ന്നു പറഞ്ഞു !
ന്നട്ട് തിരിഞ്ഞു നോക്കാണ്ട് പൊയ്ക്കളഞ്ഞു..
ബാക്കി ബിയറും അടിച്ചു അതിരികെ ബൈക്കില്‍ വരുമ്പോള്‍, ദേ റോട്ടുംമേ വീണു കെടക്കണ് സണ്ണി ഏട്ടന്‍.
പപ്പാ അവനെ എണീപിച്ച് നിര്‍ത്തി , എന്നട്ട് പറഞ്ഞു .
" ഡാ എവടെ നോക്കീട്ടണ്ടാ വണ്ടി ഓടിക്കണേ .. എന്‍റെ ചെക്കന്റെ പകതി താറാമൊട്ട തിന്നെന്റെ ദേഷ്യം എനിക്ക് പോയിട്ടില്യാട്ട .. രൊറ്റ അടിച്ക്ക് നിന്‍റെ പകതി കണ്ണു തെറിച്ചാ പൂവും "!!!!

അമ്മാമ്മ
സന്ധ്യക്ക് നീട്ടി പിടിച്ചു "ഏറെത്തിരുന്നു", സീത ഇരിക്കുന്ന അശോക മരത്തിന്റെ കൊമ്പില്‍ ഹനുമാന്‍ ഒളിച്ചിരുന്ന് താഴേക്കു മോതിരം ഇടുന്ന കഥ വായിക്കുന്ന കൊച്ചു മോളെ ഒന്നാട്ടി ,കുന്നോളത്തുകാരി അമ്മാമ്മ പറഞ്ഞു ..
ഡീ ക്ടാവേ ഈ ജാതി ശവ്യോല്ടെ വഷളത്തരം വായിച്ചു പഠിക്കണ പ്രായാ നിന്ക്കു.. എന്ട്ട് പോയിരുന്നു രണ്ടു രൂഹാദ്‌കുദാശിം രണ്ടു നന്മ നിറഞ്ഞ മറിയൂം ചെല്ലിടീ

കുന്നംകുളം
892 ല്‍ പാറമേല്‍ ഇട്ടൂപ്പ് കുന്നം കുളത്ത് സ്ഥാപിച്ച സൈന്റ്റ് തോമസ് പ്രസ്സില്‍ നിന്നും രാമായണം, ഭാഗവതം എനിഇവ അച്ചടിച്ച് വിട്ടിരുന്നത് അഞ്ചു രൂപയ്ക്കാണ് . 1890 ല്‍ കാള ഹസ്തിയപ്പ മുതലിയാര്‍ സ്ഥാപിച്ച വിദ്യാവിലാസം പ്രസ് അച്ചടിച്ച് വിറ്റിരുന്ന രാമായണം, ഭാഗവതം എന്നിവയെക്കാളും അഞ്ചു രൂപ കുറവില്‍ . ദ ദാണ് കുന്നംകുളം.. ദ ദാണ് കുന്നംകുളം.. ദ ദാണ് കുന്നംകുളം..
Sunday, February 5, 2012
Wisława Szymborska
പോളണ്ടിലെ കൊര്‍നിക്കില്‍(( Kornik) ഒര് പെണ്‍കുഞ്ഞു പിറന്നു വീഴുമ്പോള്‍, അവള്‍ ലോകമൊട്ടാകെ കീര്‍ത്തി പെറ്റു , കവയത്രിയെന്നു പേര് കേട്ടു പെരുമപ്പെടും എന്നു 1923ഇല്‍ ആരും കരുതിക്കാണില്ല. സമോയ്സ്കി പ്രഭുവിന്റെ പൊഴുതിക്കാരനായി(steward) ഉപജീവനം നടത്തിയിരുന്ന ഒര് പാവം അച്ഛന്‍റെ മകളായി വളര്‍ന്ന അന്ന, 1996ഇല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടുമ്പോള്‍ , അവളുടെ പ്രശസ്തി ആ അച്ഛനു ചിന്തിക്കാവുന്നതിനും അപ്പുറത്തേയ്ക്ക് വളര്‍ന്നിരുന്നു.കുഞ്ഞ് അന്ന ,
(വീസ് വാ വാ ഷിംബോര്‍സ്ക എന്നു ഉച്ചാരണം) എന്നു പരക്കെ അറിയപ്പെടുന്ന പോളിഷ് കവയിത്രി ആയി മാറുകയായിരുന്നു .
ജീവിതം ഷിംബോര്‍സ്ക 1939 ലെ രണ്ടാം ലോക മഹായുദ്ധത്തിലൂടെയും , ഒര് "റെയില്‍റോഡു" തൊഴിലാളിയുടെ വേഷം കെട്ടിച്ചതിലൂടെയും പരീക്ഷിച്ചു. അത്ഭുതം നിറഞ്ഞ ഈ ലോകത്ത് , പോളിഷ് ഭാഷാശാസ്ത്രം, , മാനവ സമുദായ ശാസ്ത്രം എന്നിവ പഠിച്ചും അവര്‍ പിച്ച വെച്ച് നടന്നു. മിലോസിനെ (Czeslaw Milosz )കണ്ടെത്തിയത് അവരുടെ എഴുത്തുകാരിയാകുവാന്‍ ഉള്ള വിധിയുടെ ആദ്യ പടി ആയിരുന്നു. ആദ്യപുസ്തകം - സുക്കാം സ്ലോവ -(Szukamm Slowa ) പ്രകാശം കണ്ടത് 1945ഇല്‍ ഒര് ദിനപത്രത്തില്‍ ആയിരുന്നു.1948ഇല്‍ ഡിഗ്രീ നേടാനാകാതെ അവര്‍ വിദ്യാഭ്യാസം നിറുത്തുകയുണ്ടായി. അതെ വര്ഷം വ്ലോടെക്കില്‍( (Adam Wlodek )തന്റെ ജീവപാതിയെ കണ്ടെത്താന്‍ അവര്‍ക്കായി. സാമൂഹ്യ ആദേശങ്ങള്‍ക്ക് വിഘാതം നില്‍ക്കുന്നു എന്നാ കണ്ടെത്തലോടെ സെന്‍സര്‍ ബോര്‍ഡ്, ഗുണദോഷ വിചിന്തനം നടത്തി തന്റെ ആദ്യ പുസ്തകത്തിനു വിലക്ക് ഏര്‍പ്പെടുത്തിയത് ഷിംബോര്‍സ്ക യിലെ എഴുത്തുകാരിയെ കൂടുതല്‍ ഊര്‍ജസ്വല ആക്കുകയാണ് ചെയ്തത് . അവര്‍ പീപ്പ്ള്‍ റിപ്പബ്ലിക്ക് ഓഫ് പോളണ്ടില്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി . പിന്നീട് പോളിഷ് യുനൈറ്റട് വര്‍ക്കേര്‍സ് പാര്‍ട്ടിയിലും അംഗം ആയി . കമ്മ്യൂണിസ്റ്റുകള്‍ പിന്താങ്ങിയ "The Times " വിപ്ലവത്തെ എതിര്‍ത്തു അഭിപ്രായ സ്വാതന്ത്രത്തിനു മുറവിളി കൂട്ടുകയും ചെയ്തു അവര്‍ - കാലം 1964 -
1952മുതല്‍ 2011വരെ ഷിംബോര്‍സ്ക എഴുതിക്കൂട്ടിയ കവിതകള്‍ക്കും ഉപന്യാസങ്ങള്‍ക്കും കണക്കില്ല. മികച്ച ഒര് പാട് രചനകള്‍ പുറത്തു വന്നു. The End and the Biginning എന്ന കവിതയില്‍ അവര്‍ ഇങ്ങനെ എഴുതി
“After every war / someone’s got to tidy up.” . വര്‍ത്തമാന കാല യാഥാര്‍ത്ഥ്യം ആണ് ഇത് . അതെ , ഓരോ യുദ്ധങ്ങള്‍ക് ശേഷവും വൃത്തിഹീനമായവയെ സംസ്കരിക്കാന്‍ ഒരാളുടെ ശക്തമായ കരം ഉണ്ടാകേണ്ടതിന്റെ ആവശ്യകത അവര്‍ കണ്ടറിഞ്ഞു.
Dr. Cavanagh ഉം Baranczak ഉം ചേര്‍ന്ന് പരിഭാഷപ്പെടുത്തിയ "Cat in an Empty Apartment" എന്ന കവിതയില്‍ ഇപ്രകാരം വായിക്കാം
"Something doesn’t start
at its usual time.
Something doesn’t happen
as it should. Someone was always, always here,
then suddenly disappeared
and stubbornly stays disappeared."
വാക്കുകള്‍ അതിന്റെ ഇടയില്‍ സൂക്ഷിക്കുന്ന ചരിത്രപരവും ജൈവശാസ്ത്ര പരവും ആയ ഒര് മാനവ ബോധം ഈ വരികളില്‍ ഉണ്ട് .
അതെ ഷിംബോര്‍സ്ക ബുദ്ധികൂര്‍മതയുള്ള ഒര് സ്ത്രീയായിരുന്നു. ലോകത്തെ കുറിച്ച് ചിന്തിച്ച കവയത്രി. പതിനാറു ശേഖരങ്ങളില്‍ ആയി
അവരുടെ കവിതകള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു . Ludzie na moscie (People on the Bridge- 1968 ),101 wierszy (101 Poems1966) Widok z ziarnkiem piasku (View with a Grain of Sand -199) എന്നിവ ചിലത് മാത്രം .
കവിതയുടെ മൊസാര്‍ട്ട് എന്നായിരുന്നു ഷിംബോര്‍സ്കയ്ക്ക് കിട്ടിയ ഒര് വിശേഷണം . ഗോയ്ഥെ പ്രൈസ് (1991 ), ഹെര്‍ദാര്‍ പ്രൈസ് (1995 ), നോബല്‍ സമ്മാനം - സാഹിത്യത്തിനു (1996 ) എന്നിവയ്ക്ക് പുറമേ , പോളണ്ടിലെ പരമോന്നത ബഹുമതിയായ "Order of white Eagle " വരെ അവര്‍ കൈപ്പിടിയില്‍ ഒതുക്കി. സ്വീഡിഷ് അകാദമി അവര്‍ക്ക് നോബല്‍ കൊടുത്തു കൊണ്ട് ഇപ്രകാരം പറഞ്ഞു
" അവരുടെ കവിത, നിന്ദാസ്തുതികളുടെ കൃത്യതയിലൂടെ, മാനുഷിക യാഥാര്ത്യങ്ങളുടെ കണികകള്‍ ആയി ചരിത്ര പരവും ജീവ ശാസ്ത്ര പരവുമായ പശ്ചാത്തലങ്ങളെ / വസ്തുതകളെ വെളിച്ചത്തു കൊണ്ടുവരാന്‍ അനുവദിച്ചു" ഇതില്‍പരം ഇനി ഷിംബോര്‍സ്കയുടെ കവിതകള്‍ക്ക് എന്ത് പ്രശസ്തിയാണ് പറയാന്‍ ആവുക .
ഇക്കഴിഞ്ഞ വാരം,ഫെബ്രിവരി ,വര്ഷം 2012 ഇല്‍ കവിതയ്ക്കായി , മാനവികതയ്ക്കായി ഉഴിഞ്ഞു വച്ച ആ ജീവിതം ലോകത്തിനു മുന്നില്‍ ഒര് ഓര്‍മയായി.

Subscribe to:
Posts (Atom)