ആലോല പരിമള-ധോരണിയിങ്കല്‍ മുങ്ങി മാലേയാ നീലന്‍ മന്ദം അലഞ്ഞു പോകെ.... മദ്രാസ് അണ്ണാ നഗറില്‍ ഹോസ്റല്‍ വാസിയായ കാലം .. ഈ കവിതയായിരുന്നു ജീവന്‍ .. അടുത്ത ഫ്ലാറ്റില്‍ , ജനാലയ്ക്കല്‍ ഒര് പെണ്‍കൊടി പ്രത്യക്ഷപ്പെടുമായിരുന്നു . പട്ടു പാവാട ഉടുത്ത ഒരുവള്‍. കൂടെ ജീന്‍സ് അണിഞ്ഞ ഒര് അനിയത്തി കുട്ടിയും.. ആ പട്ടു പാവാടക്കാരിയോടു എനിക്ക് അനുരാഗമായിരുന്നു .. കൂട്ടിനു ഈ പാട്ടായിരുന്നു,. ഇടയ്ക്ക് കിട്ടുന്ന ഒര് കണ്ണേര്‍ പ്രണയ ത്തിന്റെ മഴയായിരുന്നു .. അവസാനം കവിത കേട്ടിരുന്ന കാസറ്റ് ടേപ്പ് ചുറ്റി പിടിച്ചു പണി മുടക്കി. കുറച്ചു നാള്‍ക്കു ശേഷം അവള്‍ മലേഷ്യയിലേക്ക് പോയി എന്നു അനിയത്തി കുട്ടി പറഞ്ഞറിഞ്ഞു
No comments:
Post a Comment