കുരിശു വരച്ച കോഴിമുട്ടകള്‍ ! കണ്ടിട്ടുണ്ടോ ? അവ അങ്ങനെ സിമന്റു ചട്ടിയില്‍ വയ്ക്കും. കറുത്ത നിറത്തില്‍ കുരിശടയാളം കാണും എല്ലാറ്റിന്റെയും മുകളില്‍.
ഇവയെല്ലാം ഞങ്ങളുടെ കോഴികള്‍ ഇടുന്നവയാണ്.
കോഴികള്‍ !
വീടിനകത്തും പുറത്തും ഇവ മാത്രമാണ് കാഴ്ച . ആകെ പതിനാലില്‍ കുറയാതുണ്ട്.
മുട്ട ഇടുന്നവ മുട്ട ഇടത്താവ അങ്ങനെ ഇവയെ തരംതിരിക്കാം
മുട്ട ഇടുന്നവയ്ക്കാണ് ഡിമാന്ട്.ഈ മുട്ടകളെല്ലാം നിങ്ങള്‍ കരുതുംപോലെ എനിക്ക് പൊരിച്ചും ബുല്ല്‍സ് ഐ ആയും തിന്നാന്‍ ഉള്ളവ അല്ല . അവയെ ഭംഗിയായി കഴുകി കരി കൊണ്ട് കുരിശു വരച്ചു, അട വച്ച് വിരിയിക്കാനുള്ളവയാണ്.അങ്ങനെ അവയില്‍ നിന്ന് വീണ്ടും മുട്ട ഇടുന്നവയും അല്ലാത്തവയും ആയ കോഴികള്‍ ഉണ്ടാകും.. ഞാനോ , മുട്ടയുടെ രുചി മനസ്സിലോര്‍ത്തു വളരുകയും !
2 comments:
പ്രിയപ്പെട്ട സോണി ജോസ്,
മുട്ടയില്‍ കരി കൊണ്ട് കുരിശു വരയ്ക്കുന്ന കാര്യം ഞാന്‍ ആദ്യം കേള്‍ക്കുകയാണ് കേട്ടോ.
"മുട്ട ഇടുന്നവ,മുട്ട ഇടാത്തവ അങ്ങനെ ഇവയെ തരംതിരിക്കാം".പൂവനും പെടയുമാണോ?
"ഈ മുട്ടകളെല്ലാം നിങ്ങള്‍ കരുതുംപോലെ എനിക്ക് പൊരിച്ചും ബുല്ല്‍സ് ഐ ആയും തിന്നാന്‍ ഉള്ളവ അല്ല....................ഞാനോ, മുട്ടയുടെ രുചി മനസ്സിലോര്‍ത്തു വളരുകയും !".
നന്നായിട്ടുണ്ട്,ഇനിയും എഴുതുക.
ആശംസകള്‍................
അല്ല സുജ, ഇവ പിടകളിലെ മുട്ട ഇടുന്നവ,മുട്ട ഇടാത്തവ ആണ്.
മുട്ട ഇടാത്തവ കറി ക്കലതിലേക്ക് പോകുന്നു .lol.. Thank You !
Post a Comment