Malayalam Bloggers

Monday, March 19, 2012

ഒട്ടഗെര്‍ച്ചി !!


നല്ലവണ്ണം ശീതീകരിച്ചിരുന്നു മീറ്റിംഗ് മുറി. പതിവ് പോലെ സായിപ്പന്മാരുടെയും സായിപ്പത്തികളുടെയും (മദാം എന്നോ മദാമ്മ എന്നോ തരം പോലെ വിളിയ്ക്കാം ) ഇടയ്ക്ക് ഇന്നും പോയിരുന്നു. 

ഒന്നാമത്തെ സായിപ്പ് -

സൊ , സ്പീക്ക്‌ അപ് , വാട്ട്‌ ഈസ്‌ യുവര്‍ ഫോര്‍കാസ്റ്റ് ഫോര്‍ ദിസ്‌ മന്ത് ?

ഞാന്‍
- ഏകദേശം രണ്ടു രണ്ടര  മില്ല്യന്‍ ദിര്‍ഹം ഒപ്പിക്കാം


രണ്ടാമത്തെ സായിപ്പ് ( മറ്റവന്റെ മൂത്തവന്‍ )

- ങേ , ഒപ്പിക്കാം എന്നോ ? ( ഇനി നമുക്ക് വേണ്ടി , എഴുതാന്‍ എളുപ്പത്തിനു വേണ്ടി മലയാന്മയിലേക്ക് ഞാന്‍ പണിപ്പെട്ടു  ആംഗലേയത്തിൽ നിന്നും  പരിഭാഷപ്പെടുത്തിയാണ് താഴെക്കാണുന്നത് )

ഒന്നാമത്തെ സായിപ്പ് - ( രണ്ടാമത്തെ സായിപ്പ് പറഞ്ഞതില്‍ നിന്നു ഊര്‍ജം സംഭരിച്ച് , പൂച്ച കണ്ണുകള്‍ ഉരുട്ടി)

- ഒപ്പിക്ക്യെ ? അത് ശര്യാവില്ല്യാ , നിന്നോട് കഴിഞ്ഞ പ്രാവശ്യം വന്നേപ്പോ  ഞാന്‍ പറഞ്ഞതല്ലേ നിന്‍റെ തിരിഞ്ഞു കളി നിര്‍ത്തണം ന്ന് ? ങേ !

എല്ലാ കണ്ണുകളും എന്നെ വീണ്ടും തഴുകുന്നു,.നല്ല ചൂടുള്ള നോട്ടങ്ങള്‍ ..

ഞാന്‍ - ബ്ബ ബ്ബാബ് ബ്ബാബ് ...

ഒന്നാമത്തെ സായിപ്പത്തി --


ബ്ബ ബാബാബ് ബ്ബെ ? നീ കാര്യം പറയടാ ...

പിന്നെ ഞാന്‍ എണീറ്റ്‌ നിന്നു ,കണ്ണു പൂട്ടി , ഒര് സ്വപ്നം കണ്ടു, സ്വപ്നത്തില്‍ ഞാന്‍ അവരോടു ഇങ്ങനെ പറഞ്ഞു

" മഹതികളെ, മഹാന്മാരെ , അപ്പൊ എന്താ ചെ യ്യണ്ടേന്നു വച്ചാ, രണ്ടു കിലോ ഒട്ടകത്തിന്റെ  എര്‍ച്ചി (ഇറച്ചി എന്നും പറയാം )(ബീഫ് വാങ്ങാൻ പേടിയുള്ളവർ മാത്രം ഒട്ടഗം വാങ്ങുക , ബീഫായാലും സംഗതി ജോറാകും ) വാങ്ങിക്ക്യ . ന്നട്ട്,  നല്ല ക്ലീൻ കഷണങ്ങള്‍ മാത്രം സാമാന്യം വല്പ്പത്തില്‍ മുറിച്ചു വൃത്തിയാക്കി കഴുകി വാർത്ത് വയ്ക്ക്യ.  നെയ്യ് അധികം ഇടണ്ടാ ട്ടാ. ദുബായിന് ന്നൊന്നും പറഞ്ഞട്ട് കാര്യല്യ .കൊഴുപ്പ് അധികം വേണ്ട മ്മക്ക്. അവീര്‍ മാര്‍ക്കറ്റില് പോയാ നല്ല നാടന്‍ കൂര്‍ക്ക കിട്ടും , തൊലി കളയാന്‍ ഇത്തിരി പാടണ്. ന്നാലും , ഒര് ഒന്നര കിലോ അതും കൂടി അങ്ങട് ഇട്ടട്ട് , നല്ലോണം വേവിക്ക്യാ, സാധാരണ മ്മടെ അമ്മാമ്മമാര് പോത്തെർച്ചി  വരട്ടണ സമയത്ത് ഇടണ മസാല ഒക്കെ ഇട്വാ . ന്നട്ട് എറെക്കി വച്ചട്ട്‌ അധികം തണ്ക്കണേക്കാളും മുമ്പ് ഒര് കുഞ്ഞ്യേ പാത്രത്തില്‍ക്ക് കോരി ഇട്ടട്ട് ഒന്ന് തിന്നു നോക്ക്യേ ..വെരല് കടിക്കണ രസണ് ശവ്യോളെ! ഈ കണക്കും നോക്കി ടയ്യും കെട്ടി കുത്തിരിക്കണ നേരം , കൊറച്ച് ഒട്ടഗെര്‍ച്ചി


ഇണ്ടാക്കി അടിക്ക് !! അല്ല പിന്നെ .. ഏതു നെരൂം ഒര് ഒടുക്കത്തെ കണക്ക് . ..

പറഞ്ഞു നിര്‍ത്തി നോക്കുമ്പോള്‍ . എ സി റൂമില്‍ ഇരുന്നിട്ടും സായിപ്പന്മാരും സായിപ്പത്തികളും വിയര്‍ത്തു , വിയര്‍പ്പിന്റെ കനം പരന്ന മണം അവര്‍ക്ക് തന്നെ സഹിയാഞ്ഞു ഓരോരുത്തരും നിശബ്ദരായി ,നിസ്സഹായരായി എന്നെ ഒന്നു നോക്കിയും പിന്നെ  നോട്ടം താഴ്ത്തിയും എന്നെ കടന്നു റൂമില്‍ നിന്നു പുറത്തു പോയി.

അരികെ വന്നു നിന്ന ബോയ്‌ ദുര്യോധനന്‍ എനിക്ക് ഒര് ഗ്ലാസ് തണുത്ത വെള്ളം നീട്ടികൊണ്ട് പറഞ്ഞു

"സാര്‍ , തോടാ പിയോ നാ. ബഹുത്ത് തക്ലീഫ് കിയാഹെ !!! "

3 comments:

ശ്രീജിത്ത്‌വിടിനന്ദകുമാര്‍ said...

ഹഹ, എന്‍റെ ഒട്ടഗെ, എങ്ങനെ വന്നാലും നീ ചാണകം;)

Sony velukkaran said...

ന്‍റെ ശ്രീയേട്ട , മണല്‍ കാലമാണ് !! ഒട്ടകങ്ങള്‍ ഒക്കെ പന്നികള്‍ ആയി മാറുകയും സായിപ്പ് പന്നികള്‍ ഒക്കെ ഒട്ടകങ്ങള്‍ ആയി മാറുകയും ചെയ്യുന്ന മെറ്റാ മോര്‍ഫോസിസ്‌ !!

ശ്രീജിത്ത്‌വിടിനന്ദകുമാര്‍ said...

വല്ലാത്ത കാഫ്ക്കന്മാരാണല്ലോടാ ഈ സായ്പ്പന്മാര്:)