കുറച്ചു ചോറും , മുതിരയോ , പയറോ ,മുളകിട്ട് കാച്ചിയതും ഒരു കഷണം ഉണക്കമീനും കൊണ്ട് ഒരു സ്റ്റീല്‍ പാത്രം നിറച്ചു, അതിന്മേല്‍ ഒരു കൈലെസുകൊണ്ട് പൊതിഞ്ഞു കെട്ടി സ്കൂളിലേയ്ക്ക് പോയതാണ് എന്റെ ബാല്യത്തിന്റെ ഒരു ചിത്രം . ഓര്‍ക്കുമ്പോള്‍ " ഇപ്പോള്‍ " സന്തോഷം ആണ്നിറയെ സ്നേഹം ചാലിച്ചാണ് അമ്മ അത് പൊതിഞ്ഞു തന്നിരുന്നത്.വിറ്റാമിനുകള്‍ ,ഒമേഗ ഫാറ്റി , മറ്റു പോഷകങ്ങള്‍ എന്തെല്ലാം കിട്ടുന്നുണ്ടാകും എന്നൊന്നും അമ്മ കരുതിയിരിക്കില്ല . വയര്‍ നിറച്ചു ഉള്ളത് മകന്‍ ഉണ്ണണം എന്ന് ആ അമ്മ കരുതിയിരിക്കണം. അതെ കരുതാതെ വയ്യ ..
No comments:
Post a Comment