ഞാന്‍ എഴുതിയതെല്ലാം മുന്‍പായിരുന്നു. ബ്ലോഗ് എന്താണെന്നു അറിയുന്നതിന് മുന്‍പ്. പലതും നോട്ട് ബുക്കുകളിലും മറ്റുമായി ചിതറിക്കിടന്നിരുന്നു. പലതും നഷ്ടപ്പെട്ടുപോയി. ഇപ്പോള്‍ പുതിയതായി എഴുതുവാന്‍ ഒരു ശ്രമം നടത്തുകയാണ്....
Tuesday, March 27, 2012
ചുവന്ന ആപ്പിള്‍
ഓഫീസില്‍ നിന്നു വന്നു കയറിയതെ ഉള്ളൂ.
ഭാര്യയെ ഒന്ന് നോക്കി
ആകെ ഒര് അങ്കലാപ്പ്..
ഞാന്‍ - ഉമം എന്താ -
അവള്‍ - ങേ ? ഇന്ന് നേരത്തെ എത്യോ ..
ഞാന്‍ - ങാ .
അവള്‍ - ഇന്നലെ ഇതിനെ പിടിച്ചേ ..
ഞാന്‍ - ഏതിനെ -
(കയ്യിലേക്ക് കുഞ്ഞിനെ തരുന്നു , എന്നിട്ട് വശ്യമായി ഒര് പുഞ്ചിരി സമ്മാനിച്ചു )
ഞാന്‍ എന്‍റെ ആത്മഗതത്തിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ അത് ഇങ്ങനെ കാണപ്പെട്ടു ..
" ഓ ഇന്ന് കോള് തന്നെ ,സമാധാനമായി .. "
അതിന്റെ സുഖത്തില്‍ ഞാന്‍ അങ്ങനെ വിലസവേ ,
അവള്‍ - അതേയ് ഇങ്ങട് നോക്ക്യേ ..
(ഒര് മന്ദഹാസത്തോടെ, ( ചെറിയൊരു ശ്രുങ്ങാര ചുവ ഉണ്ടോ എന്നാ സംശയം വായനക്കാരന് ഉണ്ടാകാവുന്നതാണ് )
തിരിഞ്ഞു നോക്കി
ഞാന്‍ - എന്തേ ?
അവള്‍ - അപ്പൊ മോനീം നോക്കീട്ടു ധിവിടിരിക്കീട്ടാ . ഞാന്‍ ദിപ്പോ വരാം
ഞാന്‍ - എങ്ങടാന്ടീ ?
(പുറത്തെയ്ക്ക് നടക്കുന്നതിനിടെ)
അവള്‍ -ധാ റെഡ് ആപ്പ്ള്‍ വരെ
ഞാന്‍ - റെഡ് ആപ്ലാ ? എന്തൂട്ടാണ് അത് സാധനം ?
അവള്‍ - നല്ല കൂത്ത് , റെഡ് ആപ്പ്ള്‍ അറിയില്ലേ ,, ന്നാ വേണ്ട . .
(അവള്‍ മുഖം കുറച്ചൊന്നു കടുപ്പിച്ചു എന്നാ തോന്നല്‍ എനിക്ക് ദൈവം എനിക്ക് കൃത്യം അയച്ചു തന്നു)
ഞാന്‍ - എയ് നീ പറയ് ..
( അല്പം ഗൌരവത്തില്‍ )
അവള്‍ - ആ.. ഞാനേ അവടയ്ക്കു പോയിട്ട്ട് ഈ പിരികം ഒക്ക്യോന്നു വടിച്ച്, ഒര് പെടി കൂറും , മ്യാനിക്കൂറും ചെയ്തട്ടു , സമയന്ടെങ്ങെ മുടി ഒന്ന് സ്ട്രെയ്ട്ടും ചീത്, മോഗത്ത് ഒര് ഫേഷ്യലും , ബ്ലീച്ചും ഇട്ടട്ട് വേഗം വരുണ്ട്. ഒര് മൂന്നു നാല് മണി കൂറ് മാക്സിമം .. വേഗം വരുണ്ട് ട്ടാ..
പിന്നെ കതകു തുറന്നടഞ്ഞു.മോനെയും കയ്യിലേന്തി , അടുക്കളയിലേക്കു നടക്കവേ ഞാന്‍ ചിന്തിച്ചു ..
ഒര് കട്ടന്‍ ചായയ്ക്ക് ഇപ്പൊ എത്ര സ്പൂണ്‍ ചായല്യാ ഇട്വാ ?
Subscribe to:
Post Comments (Atom)
No comments:
Post a Comment