Malayalam Bloggers

Tuesday, May 1, 2012

Bringing Up Baby

 Bringing Up Baby 

ഒരു ഒന്നാന്തരം തമാശക്കഥ പറയുന്നു .ബേബി ഒരു പുള്ളിപ്പുലിക്കുട്ടിയാണ്.എന്നാല്‍ മെരുങ്ങിയ ഇനം.കഥാ നായിക സൂസന് സഹോദരന്‍ ബ്രസീലില്‍ നിന്നു അയച്ചു കൊടുത്തതാണ് ഇതിനെ.കഥാ നായകന്‍ ഡോ. ഡേവിഡ് ഒര് പാലിയന്ടോലജിസ്റ്റ് ആണ്. മ്യൂസിയത്തില്‍ ഒരു വലിയ പ്രോജക്റ്റ് പൂര്‍ത്തീകരിക്കാന്‍ പണക്കാരിയായ മിസിസ് കാള്‍ട്ടന്‍ എന്ടോവ്മെന്റ്റ് ആയി കൊടുക്കാം എന്നു ഏറ്റിരിക്കുന്ന  ഒരു മില്ല്യന്‍ ഡോളര്‍ സ്വപ്നം കണ്ടു കഴിയുന്ന ഒരാള്‍. പ്രൊജക്റ്റ്‌ പൂര്‍ത്തീകരിക്കാന്‍  വേണ്ടതാകട്ടെ ഒരു " ബ്രോന്റൊസോര്‍ "വര്‍ഗത്തില്‍പെട്ട ദിനോസറിന്റെ എല്ലിന്‍ കഷണവും. ഡോ. ഡേവിഡ് ഇതേക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.

ജീവിതത്തില്‍ അയാള്‍ക്ക് മുന്നില്‍ മറ്റൊന്നുമില്ല.എന്നാല്‍ എത്രത്തോളം ജീവിതം അയാളില്‍ നിന്നു കാമുകി സൂസനെ മാറ്റി നിര്‍ത്തണം എന്നു ആഗ്രഹിക്കുന്നുവോ അത്രത്തോളം തീവ്രതയോടെ സൂസന്‍ അയാളിലേക്ക് അടുക്കുന്നു.രസകരമായ ഒരു പാട് രംഗങ്ങള്‍.ഇടയ്ക്ക് ബേബി കാട്ടിക്കൂട്ടുന്ന വികൃതികള്‍.എലിസബത്ത് എന്ന സൂസന്റെ അമ്മായിയുടെ "ടെറിയര്‍" ജോര്‍ജ്, ദിനോസാരിന്റെ എല്ലിന്‍ കഷണം കുഴിമാന്തി ഒളിച്ചു  വയ്ക്കുന്നതോടെ ഡേവിഡിന്റെ  ജീവിതം മാറിമറിയുന്നു . മ്യൂസിയം പ്രോജെക്റ്റ്‌ നിര്‍മാണം അല്ല, തന്റെ  ജീവിതത്തില്‍ അതിനേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്ന കുടുംബജീവിതം തനിക്കായി ഒരുങ്ങിയിരിക്കുന്നു എന്ന നഗ്ന സത്യം ഡേവിഡ് തിരിച്ചറിയുന്നു .
1938 -ല്‍ പുറത്തു വന്ന ഈ സിനിമ , എക്കാലത്തെയും ക്ലാസിക്ക് സിനിമകളില്‍ ഒന്നാണ് . ഹോവാര്‍ഡ് ഹക്സ്[Howard Hawks] സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ കാരി ഗ്രാന്റും[Cary Grant], കാതറിന്‍ ഹെപ്ബെര്നും [Katharine Hepburn][നന്നായി അഭിനയിച്ചു .ലോകത്തിലെ പതിനെട്ടോളം ഭാഷകളില്‍ മൊഴിമാറ്റം ചെയ്യപ്പെട്ടു ഈ ചിത്രം .

108മിനുട്ട് നീളത്തില്‍ , 1.073 മില്ല്യന്‍ ഡോളര്‍ മാത്രം ചെലവില്‍ "RKO Radio Pictures "ആണ് ഈ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്  ചിത്രം നിര്‍മ്മിച്ചത്‌ .മാലിബു , കാലിഫോര്‍ണിയ  എന്നിവിടങ്ങള്‍  ആയിരുന്നു ചിത്രത്തിന്റെ പ്രധാന  ലൊക്കേഷനുകള്‍.





No comments: