നാസികളും ജൂതന്മാരും തമ്മില്‍ നിലനിന്ന വൈരാഗ്യങ്ങളുടെ കഥ - ജര്‍മന്‍ ആര്യന്‍ സുപീരിയോരിറ്റി തിയറിയില്‍ അധിഷ്ടിതമായ - രണ്ടാം ലോകമഹായുദ്ധത്തിന്റെ ചോര നിറം വെളിവാക്കുന്ന ഒന്നാണ്. എത്രയോ ജൂതന്മാര്‍ നിഷ്ടൂരമായി പീഡിപ്പിക്കപ്പെടുകയും, പീഡന മുറികളില്‍,വിഷവായു ശ്വസിച്ചും , മുറിവേറ്റും മരിച്ചു വീഴുകയും ചെയ്തു. കൊണ്സന്‍ട്രേഷന്‍ ക്യാമ്പുകള്‍(Concentration camps) അവരുടെ വിലാപം കൊണ്ട് നിറഞ്ഞു .തെരുവ് നായ്ക്കളുടെ വിലപോലുമില്ലാതെ അവര്‍ നാസികളുടെ മുന്നില്‍ രക്ത പങ്കിലമായ ശരീരത്തോടെ വലിച്ചിഴയ്ക്കപ്പെട്ടു . ഷിണ്ട്ലെര്‍സ് ലിസ്റ്റ് (Schindler's List)അത്തരം ഒര് കഥയാണ് പറയുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ രക്തം മരവിപ്പിക്കുന്ന ഭീതിയുടെ നടുവില്‍ നിന്ന് കുറച്ചു ജൂതന്മാരെ വ്യവസായിയായ ഓസ്ക്കാര്‍ ഷിന്‍ണ്ട്ലര്‍ രക്ഷപ്പെടുത്തുന്ന, ഒര് സംഭവ കഥയുടെ ദൃശ്യാവിഷ്ക്കാരം.
മോരാവിയയില്‍(Moravia) നിന്നു,പുതിയ കച്ചവട തന്ത്രം ജൂതന്മാരെക്കൊണ്ട് പണിയെടുപ്പിക്കുന്നതാണ് എന്നു മനസ്സിലാക്കി ജര്‍മന്‍ കാരനായ ഓസ്ക്കാര്‍ ഷിന്‍ണ്ട്ലര്‍ ഘെറ്റൊയിലേക്ക് (Krakow Ghetto )വരുന്നു .നാസിപ്പാര്‍ട്ടി ക്കാരന്‍ ആയതുകൊണ്ടും ഇഷ്ടം പോലെ കൈക്കൂലി കൊടുത്ത് കാര്യം നേടുന്നതില്‍ മിടുക്കന്‍ ആയതിനാലും , വേഗം തന്നെ ഷിന്‍ണ്ട്ലര്‍ എസ് എസ്സുമായി(Schutzstaffel , the German Defence Corps ) കച്ചവടത്തിന് ഒര് അനുമതി കരാര്‍ ഉണ്ടാക്കി;ഒന്നാന്തരം കൈക്കൂലി കൊടുത്ത്. ഒപ്പം ജൂത കൌണ്‍സിലിലെ ഒര് അംഗം ആയ ഇസാകുമായി (Itzhak Stern ) നല്ല അടുപ്പവും സ്ഥാപിച്ചെടുക്കുന്നു . അയാള്‍ടെ മുതല്‍ മുടക്കും കൂടി ചേര്‍ത്തു ഷിണ്ട്ലെര്‍ പട്ടാളക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഒരു ഫാക്ടറി തുറക്കുന്നു. ഇസാക്ക് ഉണ്ടാക്കിയ കള്ളാ അനുമതി പത്രങ്ങളുടെ സഹായത്തോടെ ഷിണ്ട്ലെര്‍ ജൂതന്മാരെ കൂലിക്കെദുക്കുന്നു. ഈ സമയം എസ എസിന്റെ പട്ടാള മേധാവി ആമോന്‍ ഗോയ്ത് (Amon Goth),ക്രാക്കോ ഘെറ്റൊയിലേക്ക് വരികയും , പ്ലാസോവില്‍ (Płaszow)ഒര് കൊണ്സന്‍ട്രേഷന്‍ ക്യാമ്പ് ഉണ്ടാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു . ഓപറേഷന്‍ റൈന്‍ ഹാര്ടില്‍ (Operation Reinhard ) പെട്ട് നിരവധി പേര്‍ ജീവന്‍ വെടിയുന്നു. വെടിവെപ്പിന്റെയും നിലവിളിയുടെയും മുഴക്കം നിറഞ്ഞ ആ അന്തരീക്ഷം, തന്റെ പ്രിയതമയോടൊപ്പം ഒര് കുതിരമേല്‍ ഇരുന്നു , ഒര് മലമുകളില്‍ നിന്നു വീക്ഷിക്കുന ഷിണ്ട്ലെര്‍ ആകെ വിഷണ്ണന്‍ ആകുന്നു. പണത്തിനോട് ഉള്ള അത്യാര്‍ത്തി കൊണ്ട് മുരടിക്കപ്പെട്ട ആ മനസ്സിലും ഈ കൂട്ടകൊലയുടെ ദൃശ്യങ്ങള്‍ സഹാനുഭൂതിയും കരുണയും പരത്തുന്നു. ആകെ ഒരുവിഷമം .
ബര്‍ലിനില്‍ നിന്നും ഒര് സന്ദേശം വരുന്നു. പ്ലാസോ കോൺസെൻട്രേഷൻ ക്യാമ്പ് അടച്ചു പൂട്ടാനും ബാക്കിയുള്ള ജൂതന്മാരെ ഒസ്ച് വിത്സ് ( Auschwitz) കൊണ്സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് മാറ്റാനും. ഈയാവസരത്തില്‍ പണം കൊയ്യാന്‍ ഉള്ള അത്യാഗ്രഹത്തിന് മേല്‍ മനുഷ്യസഹജമായ ദീനാനുകമ്പ കടന്നു കയറുകയാണ് ഷിണ്ട്ലരില്‍...... വളരെ പെട്ടന്ന് തന്നെ ഷിണ്ട്ട്ലര്‍ തീരുമാനം എടുത്തു . താന്‍ ഈ പാവങ്ങളെ രക്ഷിക്കാന്‍ പോവുകയാണ് .ഓരോ ജൂത ജോലിക്കാരനും പകരമായി ഒര് നല്ല തുക വീതം കൈക്കൂലി വാങ്ങി ഗോയ്ത് അവരെ മുഴുവന്‍ മോരാവിയയിലേക്ക് കൊണ്ടുപോകാന്‍ അനുവാദം കൊടുക്കുന്നു. ഒസ്ച് വിത്സ് ലേയ്ക്ക് കൊണ്ട് പോകാതെ, മോരാവിയയിലേക്ക് രക്ഷപ്പെടുത്താനുള്ള ജൂതന്‍ മാരുടെ ഒര് നീണ്ട ലിസ്റ്റ് ഷിണ്ട്ലര്‍ ഉണ്ടാക്കുന്നു . അതാണ് സിനിമയുടെ പേരിനാധാരം.
സംഭ്രമാജനകങ്ങലായ പലതും ഇതിനിടയില്‍ നടക്കുന്നു. മോരാവിയയിലേക്ക് പോകേണ്ടിയിരുന്ന ജൂത സ്ത്രീകള്‍ അബദ്ധത്തില്‍ ഒസ്ച് വിത്സ് ലേയ്ക്ക് ഉള്ള തീവണ്ടിയില്‍ പെടുന്നു,കുട്ടില്കളില്‍ നിന്നു വേര്‍പെട്ട അവരെ ഒര് നാസി പട്ടാള മേധാവിയ്ക്ക് വജ്രം നിറച്ച ഒര് കിഴി സമ്മാനിച്ചു ഷിണ്ട്ലര്‍ തിരികെ കൊണ്ട് വരുന്നു . രക്ഷപെട്ടു പോളണ്ടിലെ ഷി ണ്ട്ലരുടെ ഫാക്റ്ററിയില്‍ എത്തിയവര്‍ ആയിരത്തിനു മേല്‍ ഉണ്ടായിരുന്നു. അവരെ കൊണ്ട് ജോലികള്‍ ചെയ്യിപ്പിക്കാതെ, എന്നാല്‍ നാസികള്‍ക്ക് ആവശ്യമായ ഷെല്ലുകള്‍ മറ്റു ഫാക്ട്ടരികളില്‍ നിന്നു വാങ്ങികൊടുത്ത് , ഷിണ്ട്ലര്‍ "പാപ്പര്‍" ആകുന്നു. യുദ്ധം അവസാനിക്കുന്നു. ഷിണ്ട്ലര്‍ക്ക് റഷ്യന്‍ ചുവപ്പ് സേനയില്‍ നിന്നു (Red army )രക്ഷപെട്ടു ഒളിച്ചു പോകേണ്ടതുണ്ട്. രാത്രിയ്ല്‍ , ഷി ണ്ട്ലെര്‍ ജൂത ജോലിക്കാരോട് കണ്ണീരോടെ വിടപറയുന്നു. അവര്‍ , ഒര് മോതിരത്തില്‍ " ഒര് മനുഷ്യനെ രക്ഷിക്കുമ്പോള്‍ ഒര് ലോകം മുഴുവനെയും രക്ഷിക്കുകയാണ് " എന്നു ആലേഖനം ചെയ്തത് ഷിണ്ട്ലര്‍ക്ക് സമ്മാനിക്കുന്നു.
കഥയുടെ അവസാനം ഒര് നനുത്ത പ്രഭാതത്തില്‍, സോവിയറ്റ് കുതിരപട്ടാളം(Soviet Dragoon) വന്നു ജൂതന്മാരെ മുഴുവന്‍ സ്വതന്ത്രരായി പ്രഖ്യാപിക്കുന്നു.ഗോയ്ത് , യുദ്ധ കുറ്റവാളിയായി പ്രഖ്യാപിക്കപെട്ടു , തൂക്കി കൊല്ലപ്പെടുന്നു.
സ്വതന്ത്രരാക്കപ്പെട ജൂതന്മാര്‍ ഭക്ഷണം തേടി അടുത്ത പട്ടണത്തിലേക്ക് വരി വരിയായി നടന്നകലുന്നു.വരി വരിയായി നടന്നകലുന്ന ജൂതന്മാരുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയിം പെട്ടന്ന് കളര്‍ ആകുന്നു .ഇന്നത്തെ ജറുസലേമില്‍, ഷിണ്ട്ലരെ അടക്കം ചെയ്ത കല്ലറ മുകളില്‍ ജൂതന്മാര്‍ , ജൂത ആചാരം അനുസരിച്ച് ഓരോ കല്ല് വയ്ക്കുന്നു . കൊലചെയ്യപ്പെട്ട ആറു ലക്ഷം ജൂതന്മാരുടെ സ്മരണയ്ക്ക് മുന്നില്‍ നമിച്ചു കൊണ്ട് സിനിമ അവസാനിക്കുന്നു.
സ്ടീവന്‍ സ്സ്പില്‍ ബര്‍ഗ് അത്യാവശ്യം യാതനകള്‍ അനുഭവിച്ചാണ് ഈ സിനിമ സംവിധാനം ചെയ്തത്. നിര്മാനത്തിളിരിക്കുമ്പോള്‍ സിനിമയുടെ സെറ്റുകള്‍ വിഷാദച്ഛവി പരത്തി നിന്നു, അത്രയ്ക്ക് ശോകാമൂകമായിരുന്നു സിനിമയിലെ അന്തരീക്ഷം എന്നു സ്പില്‍ ബര്‍ഗ് തന്നെ പറയുന്നുണ്ട്. ഇരുപത്തഞ്ചു മില്ല്യന്‍ ഡോളര്‍ മാത്രം ചിലവില്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ ആദ്ദേഹം കൂടുതലും കയ്യില്‍ പിടിച്ചു ഷൂട്ട് ചെയ്യാവുന്നു ക്യാമറകള്‍ ആണ് ഉപയോഗിച്ചത്. സിനിമ മൊത്തത്തില്‍ ഒര് ഡോക്കുമെണ്ട്ടരി സ്വഭാവം പുലര്‍ത്തുന്നു. ലിയാം നീസാന്‍ ഷിണ്ട്ലര്‍ ആയും , ബെന്‍ കിങ്ങ്സ്ലി ഇസാക്ക് ആയും റാല്‍ഫ് ഫിന്നിയെഷ് ഗോയ്ത് ആയും ഒന്നാന്തരം കാഴ്ച വച്ചു. നല്ല സംവിധായകന്‍, നല്ല ചിത്രം എന്നിവ ഉള്‍പ്പെടെ ഷിണ്ട്ലെര്‍സ് ലിസ്റ്റ് ഏഴു ഓസ്കാര്‍ വാരിക്കൂട്ടി. ഗോള്ടെന്‍ ഗ്ലോബ് , ബാഫ്റ്റ പുരസ്ക്കാരങ്ങള്‍ വേറെയും .
തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒര് സിനിമ.. യുദ്ധകാല നിഷ്ടൂരതകളും, അഴിമതി നിറഞ്ഞ ഉദ്ധ്യോഗസ്ഥ വൃന്ദവും, മനുഷ്യന് പുല്‍ക്കൊടിക്ക് പോലും വില നല്‍കാത്ത ജീവിത സന്ധികളും . ഒടുവില്‍ പണ ക്കൊതിയ്ക്കും ,ആര്യന്‍ സുപ്പീരിയോറിറ്റി തിയറിക്കും മേല്‍ മനുഷ്യത്ത്വത്തിന്റെയും ശാന്തിയുടെയും കൊടി പാറുന്ന കാഴ്ച കളും സമ്മാനിക്കുന്ന , ഒര് കാലഘട്ടത്തിന്റെ സിനിമ. സ്പില്‍ ബര്‍ഗിന്റെ നാമം അനശ്വരമാക്കിയ ഒന്ന് .
No comments:
Post a Comment