ഏപ്രിൽ 17, 2013Written by സോണി ജോസ് വേലൂക്കാരന്‍
‘ദ ന്യൂയോര്‍ക്കര്‍’പത്രത്തിലെ പ്രശസ്ത സിനിമാ നിരൂപകൻ ആന്റണി ലേന്‍ (Anthony Lane) മിസോഗിച്ചിയെ (Kenji Mizoguchi) പരാമര്‍ശിച്ചത് ഉദ്ധരിച്ചു കൊണ്ട് തുടങ്ങാം ,
" I have seen Sancho only once,a decade ago,emerging from the cinema a broken man but calm in my conviction that i had never seen anything better;i have never dared watch it again, reluctant to rain the spell but also become the human heart was not designed to weather such and ordeal "
അതെ മിസോഗുച്ചി വരച്ചിടുന്ന മാന്ത്രികത കാഴ്ച്ചക്കാരനെ വേട്ടയാടിക്കൊണ്ടിരിക്കും.മാനുഷിക മൂല്യങ്ങളുടെ ച്വുതി കാണുമ്പോള്‍ അവന്റെ ഹൃദയം വിങ്ങിക്കൊണ്ടിരിക്കും.ഈ ജീവിതം തീര്‍ന്നുകിട്ടിയാല്‍ നന്ന് എന്ന് അവന്‍ ആശിക്കും.
മിസോഗുച്ചിയുടെ Life of Oharu,Ugestu,തുടങ്ങിയ ചിത്രങ്ങളോട് കിടപിടിക്കുന്ന ചിത്രമാണ് Sansho the Bailiff .Bailiff എന്നാല്‍ പൊഴുതിക്കാരന്‍ - steward - അല്ലെങ്കിൽ കാര്യക്കാരൻ. ഈ കഥയുടെ തുടക്കം ജപ്പാനിലെ ഹീയാൻ കാലഘട്ടത്തിൽ [ Heian Perriod(11th CE) ] ആണ്,പ്രശാന്തമായ ജപ്പാൻ. ശക്തനായ, മൂല്യങ്ങൾ മുറുകെ പിടിച്ചു പ്രവര്ത്തിക്കുന്ന ഗവര്‍ണ്ണറെ ഒരു ഫ്യൂഡല്‍ പ്രഭു നാടുകടത്തുന്നു.അയാളുടെ ഭാര്യയേയും(Tamaki)രണ്ടു മക്കളേയും ഭാര്യാസഹോദരന്റെ ഒപ്പം താമസിപ്പിക്കാന്‍ ഉത്തരവിടുന്നു,കുറച്ചുകാലത്തിനു ശേഷം പിതാവിനെ തെരഞ്ഞുള്ള യാത്രാ മദ്ധ്യേ ഒരു കുതന്ത്രത്തിലൂടെ അമ്മ സാഡോയിലേക്കും മക്കള്‍ - ഒരു മകളും ഒരു മകനും - ഒരു വലിയ സൊകാര്യ എസ്റ്റേറ്റിലേക്കും അടിമ വേലയ്ക്കും വേശ്യാവൃത്തിക്കുമായി നിയോഗിക്കപ്പെടുന്നു.എസ്റ്റേറ്റില്‍ മനുഷ്യത്തരഹിതമായ പീഡനങ്ങള്‍ അരങ്ങേറുന്നു.മകന്‍ റിബല്‍ ആയി മാറുകയും തുടര്‍ന്ന് അടിമകളുടെ 'overseer' ആയി,തന്റെ പക അവരോട് തീര്‍ക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.,മകളാവട്ടെ തന്റെ അച്ഛൻ എപ്പോഴും ഉപദേശിക്കുമായിരുന്ന ‘chose mercy towards others' എന്ന പ്രമാണം മുറുകെ പിടിക്കുകയും ചെയ്യുന്നു.
ഈ സൊകാര്യ എസ്റ്റേറ്റിന്റെ കാര്യക്കാരനായിരുന്നു സാൻഷൊ (Sanshô dayû),എളുപ്പത്തിൽ ക്രൂരന്‍ എന്ന് പറയാം.എന്നാല്‍ സാന്‍ഷോയുടെ മകന്‍ ടാരോ (Taro) നല്ലവനായിരുന്നു താനും;ഒരു തരത്തില്‍ മകൻ സുഷിയോ (Zushiô)യുടെ മാര്‍ഗ്ഗദര്‍ശി.
കഥ പുരോഗമിക്കുന്നു. ഒരിക്കല്‍ സാഡോയില്‍ നിന്നും എത്തിയ ഒരു അടിമപെണ്‍കുട്ടി പാടുന്ന ശ്രുതിമധുരമായ പാട്ടില്‍ തങ്ങളുടെ പേരു പരാമര്‍ശിക്കുന്നത് കേട്ടപ്പോള്‍ അത് തങ്ങളുടെ അമ്മയുടെ പാട്ടാണ് എന്ന് മകൾ അഞ്ചുവും (Anju ) വും സുഷിയോയും മനസ്സിലാക്കുന്നു.എസ്റ്റേറ്റില്‍ നിന്നും രക്ഷപ്പെടുന്നഅഞ്ചുവും സുഷിയോയും കാട്ടരുകിൽ ഉപേക്ഷിക്കപ്പെട്ട ഒരു വൃദ്ധയെ(Namiji) കണ്ടുമുട്ടുന്നു.,അവരെ ഉപേക്ഷിച്ചു പോകാന്‍ വയ്യാതെ അഞ്ചു അവര്‍ക്കൊപ്പം തുടരുന്നു,തിരികെയെത്താം എന്ന ഉറപ്പില്‍ സുഷിയോ യാത്രയാവുന്നു.
സഹോദരന്റെ വിവരങ്ങള്‍ പുറത്തു വിടാന്‍ വയ്യാതെ ,മനോവേദനയോട് കൂടി അഞ്ചു ഒരു തടാകത്തില്‍ സ്വയം മുങ്ങി ജീവനൊടുക്കുന്നു.ടാരോയുടെ ഒരു കത്തിന്റെ സഹായത്തോടെ സുഷിയോ ടാന്ഗോയിലെ - Tango - ഗവര്‍ണ്ണര്‍ ആകുന്നു,തുടര്‍ന്ന് അവന്‍ സ്വന്തം അച്ഛനേയും അമ്മയേയും തിരഞ്ഞ് കണ്ടുപിടിക്കുനേക്കാള്‍ മഹത്വമുള്ളതാണ് എസ്റ്റേറ്റിലെ അടിമപ്പണിയും വേശ്യാവൃത്തിയും അവസാനിപ്പിക്കുന്നത് എന്ന് മനസ്സിലാക്കി ,അധികാരപരിധിയില്‍ പെടുന്നില്ല എങ്കില്‍ കൂടിയും എസ്റ്റേറ്റ് ആക്രമിക്കുന്നു . തുടർന്ന് അടിമകള്‍ തന്നെ എസ്റ്റെറ്റിലെ കെട്ടിടങ്ങള്‍ക്ക് തീ കൊളുത്തുന്നു.ബാലിഫ്ഫിന്റെ ചെറുത്തുനില്‍പ്പ് വകവെക്കാതെ സുഷിയോ എല്ലാവരേയും സ്വതന്ത്രരാക്കുന്നു.
തുടര്‍ന്ന് അമ്മയെ തിരഞ്ഞ് സുഷിയോ സാഡോയിലെത്തുന്നു.പകുതിയോളം അന്ധത ബാധിച്ച അമ്മയെ അഞ്ചുവിന്റെയും പിതാവിന്റേയും മരണവാര്‍ത്ത അറിയിക്കുന്നു.താന്‍ തന്റെ പിതാവിനോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഉപദേശം ശിരസാവഹിച്ച് മനുഷ്യനൊട് കരുണ കാണിക്കുക എന്നത് പ്രഥമ കര്‍ത്തവ്യമായി താന്‍ ഏറ്റെടുത്തു എന്ന് പറയുന്ന സുഷിയോയെ അതാണ് ശരി എന്ന് പറഞ്ഞ് ചേര്‍ത്ത് പിടിക്കുന്ന അമ്മയെ കാണിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു.
ബുദ്ധ ചൈനീസ് മതങ്ങളുടെ തീവ്രമായ സാന്നിദ്ധ്യം പ്രകടമാക്കിയ Heian Period,തുടര്‍ന്നുവരുന്ന Edo Period ഇവയൊക്കെ ജപ്പാനിലെ മനുഷ്യജീവിതം അടയാളപ്പെടുത്തുന്നുണ്ട്,ഗീഷകളുടെ ജീവിതവും അടിമ-വേശ്യാവൃത്തിയും പണക്കൊഴുപ്പും പ്രതാപവും ഒരു വശത്തും മറുവശത്ത് ദരിദ്രരുടെയും അശരണരുടെയും വ്യസനങ്ങളും നിറഞ്ഞ ജീവിതത്തിനു ജപ്പാന്‍ എന്ന നാട് സാക്ഷിയായി .മിസോഗുച്ചിയുടെ 1954-ലെ ഈ സിനിമ മേല്പ്പറഞ്ഞ ജീവിതമാണ് തുറന്നു കാണിക്കുന്നതു.അതിനിടയിൽ ഒരു ശരാശരി മനുഷ്യന്റെ വേദനകളും ഒപ്പം മൂല്യങ്ങള മുറുകെപ്പിടിക്കുന്ന, അതിനായി നില കൊള്ളുന്ന ഒരു കൂട്ടരെയും കാനാം.
ബാഷൊ, ബൂസോൻ, കൊബയാഷി ഈസ ഇങ്ങനെ വിഖ്യാതരായ ജാപനീസ് ഹൈക്കു കവികളുടെ വാക്കുകളിലൂടെയും ഈ ചരിത്രം വായിച്ചെടുക്കാം. മിസോഗുച്ചിയും ഇതു തന്നെ പറയുന്നു. സമൂഹത്തിന്റെ ക്രൂരമായ മനസ്സും, കുടുംബ ബന്ധൺഗളുടെ ശക്തിയും, മഹത്തായ ചിന്തകൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും ചിത്രം വെളിപ്പെടുത്തുന്നു.
വളരെ പഴയ ഒരു കാലഘട്ടത്തിൽ, കിമോണൊധാരികളായ ആളുകളും, പഴക്കം ചെന്നതും, സുന്ദരമായതുമായ ശില്പചാതുര്യം എടുത്തുകാണിക്കുന്ന വീടുകളും തനതു ജാപനീസ് തെരുവുകളും ഒക്കെയായി, മഞ്ഞുവീഴുന്ന പ്രകൃതിയും തടാകവും ചിത്രീകരിച്ചുകൊണ്ട്, നീളമേറിയ ഷോട്ടുകളിലൂടെ ചിത്രം മുന്നേറുന്നു. പിരിമുറുക്കത്തിന്റെ നിമിഷങ്ങൾ മൌനവും സംഗീതവും വാചാലമാകുന്ന, മാറി മാറി വരുന്ന സീനുകൽ.
ചിത്രത്തിനു Sansho the Bailiff / Sansho Daya എന്നു പേരിട്ടതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല, കേവലം ഒരു കാര്യക്കരാൻ എന്നതിൽ കവിഞ്ഞ് സാൻഷൊ ഈ ചിത്രത്തിൽ ഒരു ചലനവും ഉണ്ടാക്കുനില്ല. കൂടുതൽ അഭികാമ്യം സുഷിയോയെ ബന്ധപ്പെടുത്തിയ ഒരു പേരായിരുന്നു.
പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യത്തോടെ നിറുത്താം. 124 മിനിട്ട് ദൈഘ്യമുള്ള , വെനീസ് ഫിലിം ഫെസ്റ്റിവെലിൽ അവാര്ഡ് നേടിയ ചിത്രം . ഒഗായ് മോറിയുടെ (Ogai Mori)കഥയ്ക്കു് ശക്തമായ ദൃശ്യാവിഷ്ക്കാരം നടത്തിയ, Sansho the Bailiff നെ സിനിമചരിത്രത്തിന്റെ ഭാഗമാക്കിയ മീസൊഗുച്ചിക്കു നന്ദി.
Director:
Kenji Mizoguchi
Story
Ogai Mori
Cast
Kinuyo Tanaka - Tamaki
Kyoko Kagawa - Anju
Eitarō Shindō - Sansho
Yoshiaki Hanayagi - Zushio
Akitake Kono - Taro
ചിത്രം കാണുക
References
1.Sansho Dayu page on the online "Masters of Cinema" catalogue of the distributor". Eureka. Retrieved 16 January 2013.
2.Lane, Anthony (September 11, 2006). "Supermen: “Hollywoodland” and the films of Kenji Mizoguchi". The New Yorker.
3.Sansho Dayu page on the online "Masters of Cinema" catalogue of the distributor". Eureka. Retrieved 16 January 2013.
4.Wikipedia
No comments:
Post a Comment