പതിനായിരം പനിനീര്‍ പൂക്കള്‍ ഉപയോഗിച്ച് ഒരു ഔണ്‍സ് മാത്രം സുഗന്ധക്കൂട്ട് ഉണ്ടാക്കാനുള്ള ഒരു ശ്രമം ബാല്സിനിയും ഴാങ്ങും നടത്തി. സൂത്രങ്ങള്‍ എല്ലാം ബാല്സിനി ഴാങ്ങിന് പറഞ്ഞു കൊടുത്തു. വിജയിച്ച പരീക്ഷണം ഴാങ്ങിനെ പുതിയവ കണ്ടെത്താന്‍ താല്‍പ്പര്യം ഉള്ളവനാക്കി. ഏതു തരം ഗന്ധവും നമുക്ക് നിര്‍മ്മിക്കാന്‍ പറ്റുമെന്ന് ബാല്സിനി പറഞ്ഞു. കയ്യില്‍ കിട്ടിയ ഗ്ലാസ്സും, ചെമ്പ് , ഇരുമ്പ് എന്തിനു ചത്ത പൂച്ചയെ വരെ ഇട്ടു വാറ്റി ഴാങ്ങ് ഗന്ധം ഉണ്ടാക്കാന്‍ പരിശ്രമിച്ചു.
"WHAT KIND OF A HUMAN BEING ARE YOU ?" എന്ന് പറഞ്ഞ് ക്രുദ്ധനായ ബാല്സിനിക്കു മുന്നില്‍ ഴാങ്ങ് കുഴഞ്ഞു വീഴുകയും പനിപിടിച്ചു കിടക്കുകയും ചെയ്തു. പനിക്കിടക്കയില്‍ കിടന്നുകൊണ്ട് ഴാങ്ങ് വിചിത്രമായ ഒരു ദൃശ്യം മൂക്ക് കൊണ്ട് അനുഭവിച്ചു. പ്ലം വില്‍ക്കാന്‍ പോയിരുന്ന - ഴാങ്ങിന്റെ കയ്യില്‍ കിടന്ന് ശ്വാസം മുട്ടി മരിച്ച - പെണ്‍കുട്ടിയുടെ നഗ്നമായ മുലകള്‍ക്ക് മേലെ സഞ്ചരിക്കുന്ന തന്റെ മൂക്ക് .
പിറ്റേന്ന് മുതല്‍ കുറഞ്ഞത് 100 സുഗന്ധക്കൂട്ടുകള്‍ പുതുതായി നിര്‍മ്മിച്ച് നല്‍കിയാല്‍ അവിടെ നിന്ന് പോകാന്‍ അനുവദിക്കാമെന്ന് സ്ല്സിനി സമ്മതിച്ചു. തുടര്‍ന്ന് അവന്‍ ഒരു സ്റ്റൂളിന്റെ മുകളില്‍ ഇരുന്നു.സ്വപ്നത്തിലെന്നോണം കണ്ണുകള്‍ അടച്ചുപിടിച്ച് ഴാങ്ങ് ഒരു ആയിരം പുതിയ സുഗന്ധങ്ങള്‍ ഉണ്ടാക്കാനുള്ള പട്ടിക ഉരുക്കഴിച്ചു.ധൃതിയില്‍ കുറിപ്പ് ഉണ്ടാക്കി ബാലടിനി .സന്തോഷവാനായ അയാള്‍ അവനെ ജോലിയില്‍ നിന്ന് സ്വതന്ത്രനാക്കി.
അന്ന് രാത്രി പുതുതായി നേടിയ സുഗന്ധങ്ങളുടെ പട്ടിക നെഞ്ചോട് ചേര്‍ത്ത് ബാല്സിനി ഉറങ്ങാന്‍ കിടന്നു. എന്നാല്‍ അത് ബാല്സിനിയുടെ അവസാനത്തെ ഉറക്കമായിരുന്നു. നദിക്കു കുറുകെ,ഒരു വലിയ ബ്രിഡ്ജിനു മുകളിലായി പണിത അസംഖ്യം വീടുകളില്‍ ഒന്നായിരുന്നു ബാല്സിനിയുടെത്. രാത്രിയില്‍ ഒരു വലിയ ശബ്ദത്തോടെ ബ്രിഡ്ജിനു മുകളിലെ വീടുകള്‍ നിലം പൊത്തുകയും ബാല്സിനിക്കൊപ്പം ഴാങ്ങ് കുറിച്ച് കൊടുത്ത വിലമതിക്കാനാവാത്ത സുഗന്ധക്കൂട്ടുകള്‍ നിറഞ്ഞ പട്ടിക മണ്ണിന്നടിയിലാവുകയും ചെയ്തു.
തിരക്കഥ തുടരുന്നു. പാരീസ് വിട്ട് ഓടിപ്പോകുന്ന ഴാങ്ങ്. ആഖ്യാതാവിന്റെ വാക്കുകള്‍ ഇങ്ങിനെയായിരുന്നു.
"WITH EVERY STEP JEAN TOOK AWAY FROM THE CITY, THE HAPPIER HE FELT .THE AIR ABOVE HIM WAS CLEAR, PURE AND CLEAN. AT LAST HE WAS ABLE TO BREATH FREE."
ക്യാമറ പുല്‍മേടുകളിലൂടെ നടന്നു,ഫ്രാന്‍സിലെ ഒരു ഗ്രാമ പ്രദേശത്ത് എത്തിയ ഴാങ്ങിനെ കാണിച്ചുതരുന്നു.രണ്ടായി പിരിയുന്ന വഴികള്‍ക്കു മുന്നില്‍ ,ഫ്രോസ്റ്റിന്റെ ( FROST ) ROAD NOT TAKEN എന്ന കവിതയെ ഓര്‍മ്മിപ്പിക്കും വണ്ണം അവന്‍ നിന്നു. ഒരു പാത ഗ്രാമത്തിന്നുള്ളിലെക്കും മറ്റൊന്ന് കുന്നുകള്‍ക്കും മലകള്‍ക്കും ഇടയിലേക്കും. കവിതയില്‍ നിന്നു വ്യത്യസ്തമായി ഴാങ്ങിന് ഒരു തെരഞ്ഞെടുപ്പ് എളുപ്പമായിരുന്നു. മലമുകളിലെക്കുള്ള പാത തിരഞ്ഞെടുത്ത ഴാങ്ങ് അതിവേഗം നെറുകയിലേക്ക് ഓടിക്കയറി.
കണ്ടെത്താവുന്ന ഏറ്റവും കനത്ത ഏകാന്തതയായിരുന്നു ഴാങ്ങ് ലക്ഷ്യമാക്കിയത്. ഒരു ഗുഹ കണ്ടെത്തിയ ഴാങ്ങ് പതുക്കെ ഉള്ളിലേക്ക് പ്രവേശിച്ചു. യാതൊരു ഗന്ധങ്ങളും അവിടെ ഉണ്ടായിരുന്നില്ല. ഡെഡ് സ്റ്റോണിന്റെ ഗന്ധം മാത്രം. അല്‍പ്പ മാത്രകള്‍ക്കുള്ളില്‍ തന്റെ തന്നെ ഗന്ധം അവനു അറിയാനായി. കണ്ണടച്ച് കിടന്നപ്പോള്‍ പഴയ പ്ലം വില്പ്പനക്കാരിയെ അവന്‍ പിന്‍ തുടരുന്ന സ്വപ്നം.
ദിവസങ്ങള്‍ കഴിഞ്ഞുപോയി.ശ്മശ്രുക്കള്‍ വളര്‍ന്നു. തന്റെ വസ്ത്രങ്ങളുടെയും, മണലിന്റെയും മറ്റു ഗന്ധങ്ങളുടെയും തടവ് അവന് അസഹനീയമായിത്തുടങ്ങി. പ്ലം വില്പ്പനക്കാരിയുടെ ഗന്ധം മാത്രം അവന് ഇപ്പോഴും അപ്രാപ്യമായിരുന്നു. വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് ഴാങ്ങ് കോരിച്ചൊരിയുന്ന മഴയിലേക്ക് ഉന്മാദികയെപ്പോലെ ഇറങ്ങി നിന്നു.പലവുരു ദേഹം തേച്ചു കഴുകി.പിന്നീട് കാല്‍പ്പാദങ്ങള്‍ വരെ അവന്‍ മണത്തു നോക്കി.ഇല്ല ആ ഗന്ധം മാത്രമില്ല.
പുതിയ പ്രഭാതത്തില്‍ അവന്‍ മലയാടിവാരത്തെക്ക് നടന്നു. ദൈവം അവനെ നോക്കിയിരിക്കാന്‍ തുടങ്ങിയ ആ ദിവസം,അവന്‍ ,വഴിയിലൂടെ ഒരു കുതിര വണ്ടി വരുന്നതും അന്നേവരെ കണ്ടത്തില്‍വച്ചേറ്റവും സുന്ദരിയായ ഒരു പെണ്‍കുട്ടി അതില്‍ ഇരുന്നു തന്നെ നോക്കുന്നതും കണ്ടു. പൊടിപറത്തി ഒരു പട്ടണത്തിന്റെ കോട്ടയ്ക്കുള്ളിലേക്ക് കയറിപ്പോയ ആ കുതിര വണ്ടിയെ പിന്തുടര്‍ന്ന് അവന്‍ ഒരു വലിയ പ്രഭുവിന്റെ കൊട്ടരക്കെട്ടിന്റെ മതിലിന്നരുകില്‍ എത്തി.
തന്റെ കുളിമുറിയില്‍ പെണ്‍കുട്ടി കുളിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. അവിടെ നിര്‍ന്നിമേഷം നിന്ന അവനുനേരെ കുളികഴിഞ്ഞെത്തിയ അവള്‍ ഒരു ബാല്‍ക്കണി തുറന്നു.ഇറുത്തെടുത്ത ഒരു വെള്ള പനിനീര്‍ പൂവുമായി അവള്‍ പിന്നീട് അകത്തേക്ക് പോയി.ഴാങ്ങിനെ വിയര്‍ത്തു കഴിഞ്ഞിരുന്നു. അല്‍പ നിമിഷങ്ങള്‍.കയ്യില്‍ പനിനീര്‍ പൂവുമായി വീടിനുള്ളില്‍ നിന്ന് അവള്‍ പൂന്തോട്ടത്തിനുള്ളിലേക്ക് നടന്നു വന്നു.
ഴാങ്ങ് ഒരു ശിലാപാളിയുടെ പുറകില്‍ ഒളിച്ചു നിന്നു.അവള്‍ അവനുനേരെ നടന്നുവരികയും അവനെ സാകൂതം നോക്കി നില്‍ക്കുകയും ചെയ്തു. ക്യാമറയുടെ ഗതി മാറുമ്പോള്‍ അവള്‍ക്കും ഴാങ്ങിനും മദ്ധ്യേ ഉണ്ടായിരുന്നത് അവളുടെ മാതാവിന്റെ - തെരേസ ഫ്രാന്‍സിസിന്റെ - കല്ലറയായിരുന്നു എന്ന് നമ്മള്‍ അറിയുന്നു. ശ്രദ്ധയോടെ അവള്‍ പഴയ പനിനീര്‍പൂവിനു പകരം പുതിയത് കല്ലറ മേല്‍ വയ്ക്കുകയും പ്രാര്‍ഥനയോടെ തിരിഞ്ഞു നടക്കുകയും ചെയ്തു. നടക്കാവിന്‍ അവളുടെ അപ്പനും, കല്ലറയ്ക്ക് പിന്നില്‍ ആരും കാണാതെ ഴാങ്ങും നിന്നിരുന്നു.
No comments:
Post a Comment