Malayalam Bloggers

Thursday, December 20, 2012

യുദ്ധവും സമാധാനവും !

സുന്ദരിയായിരുന്നു ഹെലെന്‍.പാരിസ് അവളെ കണ്ടു മോഹിച്ചെങ്കില്‍ ആ രാജകുമാരനെ കുറ്റം പറകവയ്യ.മെനിലാസിന്റെ കൊട്ടാരത്തില്‍ അതിഥികള്‍ ആയി കഴിയുന്നതിനിടയ്ക്കാണ് പാരിസ് അവളെ കാണുന്നതും,തുടര്‍ന്ന് സുന്ദരിയ്ക്കും പാരിസില്‍ മോഹം ഉണ്ടാകുന്നതും അനന്തരം ആരോരുമറിയാതെ പാരിസ് അവളെ ട്രോയിലേയ്ക്ക് കടത്തിക്കൊണ്ടു പോരുന്നതും.കാലം 1250 BCE.സ്പാര്‍ട്ടയും ട്രോയും മെഡിറ്റരേനിയന്‍ തീരത്തെ പ്രബലന്മാര്‍ ആയിരുന്നു.മൈസീനിയന്‍ രാജാവായ ആഗാമെമ്ണന്‍ സ്പാര്‍ട്ടന്‍ രാജാവ് മേനിലസിന്റെ സഹോദരന്‍ ആയിരുന്നു.ഗ്രീസ് മുഴുവന്‍ തന്റെ കാല്‍ക്കീഴില്‍ ആക്കുവാന്‍ കൊതിച്ചവന്‍.ഹെലനെ നഷ്ടപ്പെട്ടതറിഞ്ഞപ്പോള്‍ മെനിലാസ് സഹോദരനെ തന്നോടൊപ്പം യുദ്ധത്തില്‍ സഹായിക്കാന്‍ ക്ഷണിക്കുന്നു.ട്രോയ് പിടിച്ചടക്കുക എന്ന ഗൂഡലക്ഷ്യവുമായി ആഗമെമ്ണന്‍ സഹായം വാഗ്ദാനം ചെയ്യുന്നു.ആയിരത്തോളം കപ്പലുകളും അമ്പതിനായിരത്തോളം പടയാളികളുമായി ഒരു വന്‍ വ്യൂഹം ട്രോയില്‍ എത്തുന്നു.യുദ്ധ കാഹളം മുഴങ്ങുന്നു.

ചരിത്രം ഇങ്ങനെയാണെങ്കിലും ട്രോയ് എന്ന സിനിമ പറയുന്നത് പകുതി മനുഷ്യനും പകുതി ദൈവവുമായ അക്കിലിസിന്റെ കഥയാണ്;(നിംഫ് ആയിരുന്ന തെറ്റിസ് ആയിരുന്നു അക്കിലിസിന്റെ അമ്മ ) അഹോരാത്രം യുദ്ധം ചെയ്തു,ചരിത്രത്തിന്റെ താളുകളില്‍ ഇടം നേടാന്‍ മോഹിച്ചിരുന്ന ഗ്രീസിലെ ഏറ്റവും മിടുക്കനായ യോദ്ധാവിന്റെ കഥ..ആഗാമെമ്ണന്‍ എന്ന രാജാവിനെ പുച്ഛം ആയിരുന്നു അക്കിലിസിന്‌.മുന്‍പ് ആഗമെമ്നനിനു വേണ്ടി തെസ്സാളിയിലെ രാജ്യം ആക്രമിക്കുന്നതിനിടയില്‍,ഭീമാകാരനായ ബോവാഗ്രിയസിനെ ഒരു നിമിഷാര്‍ദ്ധം കൊണ്ട് കുത്തി വീഴ്ത്തിയ വീരന്‍.സിനിമ ഈ രംഗം അവതരിപ്പിക്കുന്നുണ്ട്.ഇപ്പോഴും അക്കിലിസ് ട്രോയിലെയ്ക്ക് വന്നിരിക്കുന്നത് (സ്വന്തം പടയാളികളും, കസിന്‍ പെട്രോക്ലിസും ഒപ്പം ഉണ്ട് )ആഗമെമ്നനു വേണ്ടിയല്ല;മറിച്ച് തന്‍റെ നാമം അനശ്വരമാക്കാന്‍ തന്നെ.

ട്രോയില്‍ എത്തിയ ഉടന്‍,ട്രോയിലെ അപ്പോളോയുടെ ദേവാലയം അക്കിലിസും കൂട്ടരും ആക്രമിച്ചു.ഹെക്ടരിന്റെ കസിന്‍,പുരോഹിതയായിരുന്ന ബ്രീസ്ട്ടസ് തടവുകാരിയാക്കപ്പെട്ടു.അപ്പോളോ പ്രതിമയുടെ തല തകര്‍ത്തു അക്കിലിസ്.ചെറിയ ഒരു സൈന്യവുമായെത്തിയ ഹെക്ടരിനെ വെറുതെ വിട്ടു കൊണ്ട് അക്കിലിസ് പറഞ്ഞു, "നിന്നെ ജയിക്കുന്നത് കാണാന്‍ ആളുകള്‍ വേണം എനിക്ക് ".

രാത്രിയില്‍, പാളയത്തില്‍ ബ്രീസ്ട്ടസിന്റെ ശരീരം മോഹിച്ചു എത്തിയ ആഗമെമ്നനിനോട് അക്കിലിസ് കയര്‍ത്തു.അവളുടെ ശരീരം കൊതിച്ചവരെ അക്കിലിസ് പരാജയപ്പെടുത്തി,തുടര്‍ന്ന് അവളെ തന്റെ കൂടാരത്തില്‍ പാര്‍പ്പിച്ചു.

ഹെക്ടര്‍,ട്രോയിലെ പ്രിയാമിന്റെ മൂത്തമകനും യുവരാജാവുമാണ്.ധീരന്‍.യുദ്ധ തന്ത്രന്ജന്‍.സഹോദരന്‍ പാരിസിനെ അകമഴിഞ്ഞ് സ്നേഹിച്ച ജ്യേഷ്ഠനു അവനെ നഷ്ട്ടപ്പെടുക വയ്യായിരുന്നു.അത് കൊണ്ട് തന്നെ സൈനികര്‍ക്ക് നിര്‍ദ്ദേശം കൊടുത്ത് അവര്‍ ഒരുങ്ങിയിരുന്നു.മെനിലാസ് എത്ര ക്രൂരന്‍ ആണ് എന്ന് മനസ്സിലാക്കിയിരുന്ന ഹെലന്‍ ഒരു സമയം രാത്രിയില്‍ ട്രോയില്‍ നിന്ന് പലായനം ചെയ്യാന്‍ മുതിരുന്നു പോലുമുണ്ട്. "നീ ഇപ്പോള്‍ ട്രോജന്‍ രാജകുമാരിയാണ്‌" എന്ന് പറഞ്ഞു ഹെക്ടര്‍ അവളെ പിന്തിരിപ്പിക്കുന്നു.
മെനിലാസും ആഗമെമ്നനും സൈന്യവുമായി കോട്ടവാതിലിനു വെളിയില്‍ വന്നു നിന്നു.മെനിലാസ് ദ്വന്ദ യുദ്ധത്തിനു പാരീസിനെ വെല്ലു വിളിച്ചു.വെല്ലു വിളി സ്വീകരിക്കാതെ വയ്യ.ഈ പീക്കിരി ചെറുക്കനെ വേഗം കാലപുരിയ്ക്കയ്ക്കാം എന്ന് മെനിലാസ് കണക്കു കൂട്ടി. യുദ്ധം തുടങ്ങി,പാരീസിനു മുറിവേല്‍ക്കുന്നത്‌ കണ്ടു നില്‍ക്കാന്‍ വയ്യാതെ,ഹെക്ടര്‍ ചാടി വീഴുകയും, മെനിലാസിന്റെ നെഞ്ചില്‍ പടവാള്‍ കടത്തുകയും ചെയ്തു.മെനിലാസ് മരിച്ചു വീണു;തുടര്‍ന്ന് ആഗമെമ്ണന്‍ യുദ്ധത്തിനായി സൈനികരെ ഒത്തുകൂട്ടി.ഒരു കൂട്ടം പ്രസിദ്ധരായ യോദ്ധാക്കള്‍ ഉണ്ടായിരുന്നു ഇരുവശത്തും.അക്കിലിസും അജാക്സും,ഒടീസിയൂസും,ഹെക്ടറും വീരന്മാരായിരുന്നു.ഓരോ ദിവസം യുദ്ധം തീരുമ്പോഴും ഇരുവശത്തും നാശങ്ങള്‍ പെരുകിക്കൊണ്ടിരുന്നു.യുദ്ധം ഒരുവേള ട്രോജന്മാര്‍ ജയിക്കും എന്ന ഇട വന്നു. അത് വരെ യുദ്ധത്തില്‍ പങ്കെടുക്കാത്തെ അക്കിസില്‍ ആയി എല്ലാവരുടെയും പ്രാര്‍ത്ഥന. അക്കിലിസ് ആഗമെമ്നനു വേണ്ടി പടച്ചട്ട കെട്ടാന്‍ കൂട്ടാക്കിയതുമില്ല.അക്കിലിസിന്റെ കസിന്‍ പെട്രോക്ലിസ്,അക്കിലിസിന്റെ പടച്ചട്ട അണിഞ്ഞു,യുദ്ധ മുഖത്തേയ്ക്കു വരികയും,ചുവടുകളില്‍ അക്കിലിസ് പോലെ കാണപ്പെടുകയും ചെയ്തു.അക്കിലിസ് ആണെന്ന് കരുതിഎല്ലാവരും;ഒപ്പം ഹെക്ടറും.നേര്‍ക്ക്‌ നേരെയുള്ള യുദ്ധത്തില്‍ ഹെക്റ്റര്‍ പെട്രോക്ളിസിനെ വധിച്ചു.മുഖ കവചം ഊരിമാറ്റുമ്പോള്‍ മാത്രമാണ് അത് അക്കിലിസ് അല്ല എന്ന് എല്ലാവരും തിരിച്ചറിയുന്നത്‌.

തുടര്‍ന്നാണ്‌ സിനിമ അതിന്റെ വശ്യ ഭംഗി കാണിക്കുന്നത്.അക്കിലിസും ഹെക്ട്ടരും ആയുള്ള യുദ്ധം.പെട്രോക്ലിസിന്റെ മരണം അക്കിലിസിനു താങ്ങാന്‍ ആവുമായിരുന്നില്ല.പ്രിയാമിനോടും, തന്‍റെ ഭാര്യയോടും പാരീസിനോടും യാത്രാനുമതി വാങ്ങി ഹെക്റ്റര്‍ യുദ്ധ സന്നദ്ധനാകുന്നു.

Tuesday, August 28, 2012

ഫേസ്‌ ബുക്ക്‌ ഓണം


Kovilakam Suresh 
സോണിയെ മാത്രം ഞാന്‍! അസ്ത്രപ്ര്ജ്ഞയോടെ!

6 hours ago · Unlike · 6
( അതായത് ആറു മണിക്കൂര്‍ മുന്‍പ്, കോവിലകം ഇങ്ങനെ ഒരു കമന്റ് പാസാക്കി )
Swathi George
 ങെ.. അതെന്തുവാ ?
6 hours ago · Like · 1
(സ്വാതി ചോദിച്ചു )
Sony Jose Velukkaran
എന്തൂട്ട്...
12 hours ago ·  · 1
( ഞാന്‍ സംശയം കൂറി ) 
Prem Nizar Hameed അസ്ത്രം എന്ന് പേരുള്ള ഒരു കറിയുണ്ട്.12 hours ago ·  · 3 
(അസ്ത്രം എന്ന് പറഞ്ഞു പ്രേം നിസാര്‍ കറി വച്ചു)
മതിവരാതെ വീണ്ടും 
Prem Nizar Hameed 

ഞാന്‍ അക്രോസ്ടിക് കവിത എഴുതി കൊണ്ടിരുന്ന സമയത്ത് ഒരു സുഹൃത്ത് ചോദിച്ചു "ഹാപ്പി ഓണം ഫോര്‍ ആള്‍" കൊണ്ട് മഹാബലിക്കഥ ചുരുക്കി പറയാമോ എന്ന്. അത് ഇവിടെ കൊടുക്കുന്നു.
11 hours ago ·  · 2

( എന്നിട്ട് "അക്രോസ്ടിക്" കവിത എഴുതി ... )

ഈ ചോദ്യങ്ങള്‍ കൊവിലകത്തിനെ അഗാധമായ നിരാശയില്‍ തള്ളിയിട്ടിരിക്കുന്നു ...

ഓഫീസ്‌ വിട്ട് വീട്ടില്‍ എത്തിയ സുരേഷ് എടുത്തു തുറന്നു ; ശബ്ദ താരാവലി ..

ആഹഹാ .. കണ്ടെത്തി ദെ കെടക്കുന്നു പേജു 215 ഇല്‍ ആ വാക്ക്..

ഞെട്ടുന്ന ആ തിരിച്ചറിവില്‍ വാക്ക് " അസ്തപ്രജ്ഞ " എന്നായിരുന്നു എന്ന് സുര്ഷ്‌ മനസ്സിലാക്കി !
പിന്നെ  ഒന്നൊഴിച്ച്,  രണ്ടു കഷ്ണം ഐസും എടുത്തിട്ട് ,ആശ്വാസം കൊണ്ട സുരേഷ് , ഫോണ്‍ എടുത്തു ഡയല്‍ ചെയ്തു 050 568125 ...

സോണിയുടെ ചെവികള്‍ക്കുള്ളില്‍ പിന്നെ മൂളിയത് ;ഹോ നല്ല സൊയമ്പന്‍ ഓണ ത്തെറി !!!!!!
 

Wednesday, August 22, 2012

കുടുംബ ജീവിതത്തിന്റെ അസന്തുഷ്ടി ( Movie review - Girl with a pearl earring )


ഹോളണ്ടിലെ ഒരു  നനുത്ത,മഞ്ഞു മൂടിയ പ്രഭാതത്തിലൂടെയാണ് ഗ്രീറ്റ് വീട്ടു ജോലി അന്വേഷിച്ചു മാസ്റ്റര്‍ വേര്‍മീരിന്റെ വീട് ലക്ഷ്യമാക്കി നഗരത്തില്‍ എത്തിയത്.നഗരത്തെ കീറി മുറിച്ചു കൊണ്ട് നിരവധി കനാലുകള്‍ ഒഴുകിയിരുന്നു.കോഴികളും അരയന്നങ്ങളും ഉരുളക്കിഴങ്ങ് കച്ചവടക്കാരും നിറഞ്ഞ തെരുവിനെ പകുത്തു, ഗ്രീറ്റ് മാസ്റ്ററുടെ വീട്ടില്‍ കയറി ചെല്ലുമ്പോള്‍,അവളെ എതിരേല്‍ക്കുന്നത് കുഴഞ്ഞു മറിഞ്ഞ അടുക്കളയും,കാരം തേച്ചു കഴുകേണ്ട,മുഷിഞ്ഞ് കൂന കൂട്ടിയ തുണികളും ആയിരുന്നു.ടന്നെകെ, മറ്റൊരു പരിചാരിക അവള്‍ക്കു ചെയ്തു തീര്‍ക്കേണ്ട പണികളെ ക്കുറിച്ചുള്ള ഏകദേശ വിവരം നല്‍കി.മുകളില്‍ മാസ്റ്റര്‍ പെയിന്റ് ചെയ്യുന്ന റൂം അതീവ ശ്രദ്ധയോടെ ക്ലീന്‍ ചെയ്യെണ്ടുന്നത് വിശധീകരിച്ച ശേഷം കിടക്കാന്‍ ഒരു  കോണിച്ചുവട്ടില്‍ ഒരു  നുള്ള് സ്ഥലവും അവള്‍ ഗ്രീറ്റ്നു ഗ്രീട്ടിനു കാണിച്ചു കൊടുത്തു.പണികള്‍ തീര്‍ത്ത്‌,രാത്രി ഏറെ വൈകി,തളര്‍ന്ന് ഗ്രീറ്റ് ഉറങ്ങാന്‍ കിടക്കുമ്പോള്‍, മച്ചിന് മുകളില്‍ കാലടികള്‍  ഉലാത്തി ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു.മാസ്റ്റര്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല!

പിറ്റേന്ന് ദുരൂഹത നിറഞ്ഞ ആ പെയിന്റിംഗ് റൂം നോക്കി നില്‍ക്കെ കാര്‍ക്കശ്യം വമിപ്പിച്ചു കൊണ്ട് മിസ്ട്രസ്സ്- കാതറീന, വേര്മീരിന്റെ ഭാര്യ - അവളെ കണ്ടു മുട്ടി ആദ്യ കല്‍പ്പന "dont distarb anything " എന്ന രൂപത്തില്‍ അവളെ തേടിയെത്തി.

നീളവും വീതിയും കൂടിയ ജനാല ചില്ലുകള്‍ തുറന്നു വച്ചപ്പോള്‍ പ്രകാശം മുറിയിലേയ്ക്ക് ഇരച്ചു കയറി.പാറി വീണ വെളിച്ചത്തില്‍ റൂം മുഴുവന്‍ അവള്‍ കണ്ടു. ഈസലുകളും,ചായം(Pigment) കുഴയ്ക്കുന്ന പാത്രങ്ങളും,കല്ലും,ബ്രഷുകളും, പെന്‍സിലുകളും നിറഞ്ഞ മേശ.പൂര്‍ത്തിയാകാത്ത ഒരു ചിത്രം ഈസലില്‍. സാകൂതം നോക്കി നില്‍ക്കാതിരിക്കാന്‍ ഗ്രീറ്റിനു കഴിഞ്ഞില്ല.

അടുത്ത പ്രഭാതത്തില്‍ അവള്‍ ചന്തയില്‍ പോയി.ഇറച്ചി "മണംപിടിച്ചു" നോക്കി നല്ലത് അവള്‍ തെരഞ്ഞു വാങ്ങി.ഇറച്ചി വെട്ടുകാരന്റെ മകന്‍ ഗ്രീറ്റുമായി ലോഹ്യം കൂടാന്‍ ശ്രമിച്ചു.തിരകെ വരുമ്പോള്‍, കനാല്‍ക്കരയില്‍, പാപ്പരായ ഒരാളുടെ വീടും സാധനങ്ങളും ജപ്തി നടക്കുന്നത് അവള്‍ പേടിയോടെ കണ്ടു.
വീണ്ടും പെയിന്റിംഗ് മുറിയില്‍.മുറി വൃത്തിയാക്കി കൊണ്ടിരിക്കെ, പെട്ടന്ന് തിരശ്ശീലയ്ക്ക് പുറകില്‍ നിന്നു മാസ്റ്റര്‍ പ്രത്യക്ഷനായി.അല്പ നേരം അവളെ നോക്കി നിന്ന്,ഒന്നും ഉരിയാടാതെ പോവുകയും ചെയ്തു.

മുകളിലെ  മുറിയില്‍ നിന്നു കരച്ചില്‍ കേട്ടു കൊണ്ടിരുന്ന ഒരു  രാത്രി പുലര്‍ന്നത് ഒരു  കുഞ്ഞിക്കരച്ചില്‍ കേട്ടു കൊണ്ടാണ്.മിസ്സ്ട്രസ്സ് ഒരു  കുഞ്ഞിനും കൂടി ജന്മം നല്‍കിയിരിക്കുന്നു.ഭയപ്പെടുത്തുന്ന മുഖവുമായി മാഡം മരിയ- വേര്മീരിന്റെ അമ്മായി അമ്മ - ഗ്രീറ്റിനു മുന്നില്‍ വന്നു. മരിയ ആണ് കുടുംബം ഭരിക്കുന്നത്‌. കടുത്ത ചിട്ടക്കാരി.ചെലവു കൂടുന്നതിന് തട കണ്ടു പിടിക്കാന്‍ വേര്‍മീരിന്റെ ചിത്രങ്ങളുടെ രക്ഷാധികാരി പീറ്റര്‍ വാന്‍ റിയുജ്വെന്‍ പ്രഭുവിനെ വീട്ടില്‍ അത്താഴ വിരുന്നിനു ക്ഷണിക്കാന്‍ ഉള്ള കത്ത് ഗ്രീറ്റ് വശം അവര്‍ കൊടുത്തയയ്ക്കുന്നു.കനാലുകളുടെ കരയിലൂടെ, കാഴ്ചകളില്‍ കണ്ണ് നട്ട് ഗ്രീറ്റ് നടന്നു പോയി.പീറ്റര്‍ വാനിന്റെ മാളിക.ആദ്യ നോട്ടത്തില്‍ തന്നെ പീറ്റര്‍ വാന്‍ അവളുടെ കണ്ണുകളെ പുകഴ്ത്തി,വിഷയ ലംബടത്വം പീറ്ററില്‍ ആര്‍ത്തിയോടെ നിഴലിയ്ക്കുന്നത് ഗ്രീറ്റ് പേടിയോടെ കണ്ടു.

ആര്‍ഭാട പൂര്‍വം ഒരു വലിയ അത്താഴം ഒരുങ്ങുകയാണ്. അടുക്കലപ്പുറത്തെയ്ക്ക് പന്നികളും,കോഴികളും കൊണ്ട് വരപ്പെട്ടു.തീന്‍ മേശയില്‍ വരിയായി അടുക്കി വച്ച സ്വര്‍ണ സ്പൂണുകള്‍ തിളങ്ങി.തീന്‍ മേശ വിഭവങ്ങളാല്‍ നിറഞ്ഞു.പിന്നെ പീറ്റര്‍ പ്രഭുവും അതിഥികളും ആനയിക്കപ്പെട്ടു.അടുക്കളയുടെ ചില്ല് ജാലകത്തിന് പുറകില്‍ നിന്നു ഗ്രീറ്റ് എല്ലാം നോക്കികണ്ടു.നേരത്തെ വരയ്ക്കാന്‍ ഏല്‍പ്പിച്ച ചിത്രം തന്‍റെ മരുമകന്‍ മാസങ്ങള്‍ക്ക് ശേഷം ഇതാ വിജയകരമായി പൂര്‍ത്തിയാക്കി എന്നും,ഉടന്‍ തന്നെ അങ്ങേയ്ക്ക് വേണ്ടി മറ്റൊന്ന് വരയ്ക്കാന്‍ തയാര്‍ ആണ് എന്നും മരിയ പറയുന്നു.ഏതു വിഷയം ആണ് വരയ്ക്കേണ്ടത് എന്ന ചര്‍ച്ച രാത്രി ഏറെ  വൈകിയിട്ടും പുരോഗമിക്കുന്നു. 
മഴ പെയ്ത അടുത്ത പകല്‍!പെയിന്റിംഗ് റൂം വൃത്തിയാക്കുകയാണ് ഗ്രീറ്റ്.ജനാലകളില്‍ വെള്ളം തങ്ങി നിന്നിരുന്നു.ചില്ലുകള്‍ തുറന്നു വച്ചു തുടച്ചാല്‍ മുറിയിലെ  പ്രകാശം വ്യത്യാസപ്പെടും എന്നു ഭയന്ന ഗ്രീറ്റ്,അതിനു അനുവാദം ചോദിക്കാന്‍ മിസ്ട്രസ്സിന്റെ മുറിയിലേയ്ക്ക് വരുന്നു.മേലാല്‍ ഇത്തരം കാര്യങ്ങള്‍ ചോദിച്ചു വന്നെയ്ക്കരുത് എന്നു പറഞ്ഞു കാതറീന കോപിയ്ക്കുന്നു.എന്നാല്‍ പ്രകാശത്തോടും ചിത്രകലയില്‍ അത് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും ഉള്ള അവളുടെ അവബോധം വേര്മീര്‍ മനസ്സിലാക്കുന്നു.പിന്നീടു പെയിന്റിംഗ് റൂമില്‍ വച്ചു അവളെ കണ്ട വേര്മീര്‍, ജനാലയ്ക്കടുത്തു നില്‍ക്കാന്‍ ആവശ്യപ്പെടുന്നു;ഒരു  മോഡലിനെ പോലെ.അടുത്ത ചിത്രം ഇതായാലോ എന്നു വേര്മീര്‍ ഉറപ്പിച്ച നിമിഷം.ഒരു കാമറ - തടിച്ച ഒരു   പെട്ടി - അതിലൂടെ നോക്കാന്‍ ഗ്രീറ്റിന് അവസരം കിട്ടുന്നു.അത്യത്ഭുതത്തോടെ അവള്‍ അത് കാണുന്നു.വേര്മീരും ഇടയ്ക്ക് ഒരു  ചിത്രത്തിലെ കളര്‍ പാറ്റെണ്‍ മാറുന്നതിനെക്കുറിച്ചും മറ്റും അവര്‍ സംസാരിക്കാന്‍ തുടങ്ങുന്നു.ചായക്കൂട്ട്‌ ഉണ്ടാക്കുന്നതിനിടയില്‍  വേര്മീര്‍ ഗ്രീറ്റ്നെ കൈകളില്‍ തൊടുന്നു.ഒരു നിശബ്ദ പ്രണയം ഗ്രീറ്റി നോട് വേര്മീരിനു തോന്നുകയായിരുന്നു.അവള്‍ ഞെട്ടി പിന്മാറുന്നു.

മഞ്ഞു പെയ്യുന്ന ഒരു പ്രഭാതത്തില്‍ ഗ്രീറ്റ് ചായക്കൂട്ട്‌ പൊടി വാങ്ങാന്‍ പോകുന്നു. കോര്നെളിയ(വേര്മീരിന്റെ മകള്‍)-അവള്‍ക്കു ഗ്രീട്ടിനെ ഒട്ടും ഇഷ്ടമല്ല - താന്‍ മുടിയില്‍ ചൂടുന്ന കോണ്‍ ഷെല്‍ എടുത്തത് ഗ്രീറ്റ് ആണ് എന്നു പറഞ്ഞു ഗ്രീറ്റിനെ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ഒരു  നാടകം കളിയ്ക്കുന്നു.തന്നെ രക്ഷിക്കാന്‍ ഗ്രീറ്റ് വേര്മീരിനോട് ആവശ്യപ്പെടുന്നു.വേര്മീര്‍ ഇടപെടുകയും,അത്  ഒളിപ്പിച്ചത് കോര്നെലിയ ആണ് എന്നു കണ്ടു പിടിക്കുകയും,മാഡം മരിയ കോര്നെളിയയെ ചൂരല്‍ കൊണ്ട് ധാരാളം അടിയ്ക്കുകയും ചെയ്യുന്നു.കാതറീന ഗ്രീറ്റിനെ ശപിയ്ക്കുന്നു.

പീറ്റര്‍ വാന്‍  വീണ്ടും വിരുന്നിനു വരുന്നു. ഭക്ഷണ മേശയ്ക്കരികെ എല്ലാവരും കൂടിയിരുന്നു അടുത്ത പെയിന്റിംഗ് ഏതാവണം എന്നു ചിന്തിക്കുന്നു.മേശയ്ക്കരുകില്‍ വന്ന് ആഹാരം വിളമ്പിയിരുന്നു ഗ്രീറ്റിനെ വാന്‍ കയറിപ്പിടിച്ചു മടിയില്‍ ഇരുത്തുന്നു. ഇവളുടെ ചിത്രം ആണ് എനിയ്ക്ക് അടുത്ത ചിത്രം ആയി വേണ്ടത് എന്നു അറിയിക്കുന്നു.എല്ലാവരുംഞെട്ടുന്നു. മാഡം മരിയ സ്ഥലകാല ബോധം വീണ്ടെടുത്ത് സമ്മതം മൂളുന്നു.ഗ്രീറ്റിന് മോഡല്‍ ആയി പോസ് ചെയ്യാന്‍ അനുവാദം ലഭിയ്ക്കുന്നു.ഇതിനിടെ മിസ്ട്രസ്സിന്റെ മുറിയില്‍ തീന്‍ മേശ ഒരുക്കുന്ന സമയം ആണ് "പേള്‍ ഇയര്‍ റിംഗ്"സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.അത് കാതരീനയുടെ ശേഖരത്തിലെ ആയിരുന്നു.മിസ്ട്രസ്സ് തന്നെ അണിയിക്കാന്‍ ആയി വേര്‍മീറിനെ കാണിക്കുന്നു.വേര്മീര്‍ ആകട്ടെ യാന്ത്രികമായി അത് ചെയ്യുന്നു എങ്കിലും ചിത്രം വരയ്ക്കുമ്പോള്‍ അത് ഏറ്റവും യോജിയ്ക്കുക ഗ്രീറ്റിന് ആയിരിയ്ക്കും എന്നും അവള്‍ അത് അണിഞ്ഞാല്‍ എങ്ങനെ ഇരിക്കും എന്നു ചിന്തിക്കുകയായിരുന്നു .

ചിത്ര രചനയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഒന്നാമത്തെ ഫ്രെയിം.അത് ഒരു  കറുത്ത പാശ്ചാത്തലത്തില്‍,തലയില്‍ വെളുത്ത ഒരു  തുണി വാലിട്ടു കെട്ടി മുന്നിലൂടെ ഒരു  നീല വെയില്‍ തെറുത്തു കെട്ടിയ ഗ്രീറ്റ് ചിത്രത്തിനായി മോഡല്‍ ചെയ്യുന്നത് കാണിക്കുന്നു.ചുണ്ടുകള്‍ ഒന്നുകൂടെ നനച്ചു പോസ് ചെയ്യാന്‍ വേര്മീര്‍ ആവശ്യപ്പെടുന്നു.  മാസ്റര്‍ അവള്‍ക്കു ഇയര്‍ റിംഗ് കൊടുക്കുന്നു.ഒളിച്ചു നിന്നു അത് കാണുന്ന കോര്നെലിയ അമ്മയെ വിവരമറിയിക്കുന്നു.മാഡം മരിയയും,മിസ്ട്രസ്സ് കാതരീനയും മുറിയിലേയ്ക്ക് ഇരച്ചു വരുന്നു.കാതറീന, ഗ്രീറ്റ് തന്റെ കുടുംബം നശിപ്പിച്ചു എന്നു പറഞ്ഞ്,അവളോട്‌ തന്‍റെ വീട് വിട്ട് ഇറങ്ങി പോകാനും പറയുന്നു.നിശബ്ദമായി നിന്ന വേര്മീരും മാഡവും അതിനു സമ്മതം ഇല്ല എന്ന് അറിയിക്കുന്നു. കാതറീന ഒരു ഉന്മാദത്തിന്റെ അവസ്ഥയില്‍ എത്തുന്നു.ഈസലില്‍ തുണി കൊണ്ട് മറച്ചു വച്ച ചിത്രം തന്നെ കാണിക്കാന്‍ ആവശ്യപ്പെടുന്നു.നിനക്ക് ഇതിനെക്കുറിച്ച്‌ ഒന്നും അറിയില്ല എന്നു പറഞ്ഞു വേര്മീര്‍ നിരാകരിക്കുന്നു.കാതറീന ചിത്രം വലിച്ചു കീറാന്‍ നോക്കുന്നു.മുഖം ചുവപ്പിച്ചു, ഭീകരമായ ഒരു ആര്‍ത്തനാദത്തോടെയുള്ള കാതരീനയുടെ ഒരു അഭിനയ മുഹൂര്‍ത്തം നാം കാണുന്നു.  

ഒരു ദിവസം,അടുക്കള പ്പുറത്തു വച്ചു ഗ്രീറ്റിനെ ബലാല്‍ക്കാരം ചെയ്യാന്‍ വാന്‍ പീറ്റര്‍ ശ്രമിക്കുന്നു.കുതറി മാറുന്ന ഗ്രീറ്റിനോട് പുറത്തു പറഞ്ഞാല്‍ ജോലി നഷ്ട്ടപ്പെടും എന്നു പറഞ്ഞു ഭീഷണി പ്പെടുത്തുന്നു അയാള്‍.പിറ്റേന്ന് മാഡം മരിയ തന്നെ അവള്‍ക്കു ഇയര്‍ റിംഗ് കൊണ്ട് കൊടുക്കുന്നു.ചിത്രം പൂര്‍ത്തിയാക്കാന്‍ ചെല്ലാന്‍ ആവശ്യപ്പെടുന്നു.മുറിയില്‍ വച്ചു, തന്റെ കാത് കുത്തിയിട്ടില്ലാത്ത കഥ വെമീര്‍ അവളില്‍ നിന്നു അറിയുന്നു. വെമീര്‍ തന്നെ അവളുടെ ഒറ്റ കാത് കുത്തുന്നു.വേദന കൊണ്ട് ഒഴുകിയിറങ്ങിയ കണ്ണു നീര്‍ അവളുടെ ചുണ്ടോടു ചേര്‍ത്ത് വിരല്‍ കൊണ്ട് വേര്മീര്‍ തുടയ്ക്കുന്നു.തുടര്‍ന്ന് ചിത്രം ജനിക്കുന്നു.കറുത്ത പശ്ചാത്തലത്തില്‍, കഴുത്ത് അല്‍പ്പം തിരച്ചു നോക്കി നില്‍ക്കുന്ന സുന്ദരിയായ ഒരു  മൈഡ് - അതായിരുന്നു പിറവി കൊണ്ട, പില്‍ക്കാലത്ത് വിഖ്യാതമായ ആ ചിത്രം.ചിത്രം പൂര്‍ത്തിയായതോടെ,മാഡം മരിയ അവളെ ജോലിയില്‍ നിന്നു പിരിച്ചു വിടുന്നു.വേറെ ജീവിത മാര്‍ഗം ഇല്ലാത്ത ഗ്രീറ്റ്,നേരത്തെ പീറ്റര്‍ വാന്‍ വച്ച് നീട്ടിയ ക്ഷണം സ്വീകരിച്ചു - പീറ്റര്‍ വാനിന്റെ ഉദ്ദേശം അറിയാമായിരുന്നിട്ടും, വേറെ മാര്‍ഗമില്ലാതെ - അയാളുടെ വീട്ടു വേലക്കാരിയാകാന്‍ നിര്‍ബന്ധിതയാകുന്നു. പീറ്റര്‍ വാന്‍ തന്‍റെ  മുറിയില്‍ വേര്മീര്‍ വരച്ചു നല്‍കിയ അവളുടെ ചിത്രത്തിലേയ്ക്കു സാകൂതം നോക്കിയിരിക്കുന്നു.അടുക്കളപ്പുറത്തു ഗ്രീറ്റിനു അരക്ക് കൊണ്ട് ഒട്ടിച്ച ഒരു  പാര്‍സല്‍ ലഭിക്കുന്നു.തുറന്നു നോക്കിയ അവളെ എന്ന പോലെ നമ്മെയും അത്ഭുതപ്പെടുത്തിക്കൊണ്ട്,തുണിയില്‍ പൊതിഞ്ഞ രണ്ടു പേള്‍  ഇയര്‍ രിങ്ങുകളിലെയ്ക്ക് ക്യാമറയുടെ ഫോക്കസ് വരുന്നു.ചിത്രം അവസാനിക്കുന്നു.


പതിനേഴാം നൂറ്റാണ്ടിലെ  ഹോളണ്ട്‌ എന്നും ചിത്രകലയുടെ ആസ്ഥാനം ആയിരുന്നു.രേമ്ബ്രാന്റിനെപ്പോലുള്ളവര്‍(Rembrandt Harmenszoon van Rijn), പീറ്റര്‍ പോള്‍ രൂബന്സിനെപ്പോലുള്ളവര്‍(Sir Peter Paul Rubens) അരങ്ങത്തു ആടിയ കാലം.വേര്മീര്‍ (Johan Vermeer )ആ ഒരു കാലഘട്ടത്തിന്റെ കലാകാരന്‍ ആയിരുന്നു.ദൈനം ദിന ജീവിത കഥകള്‍ ആയിരുന്നു വേര്മീര്‍ പകര്‍ത്തിയിരുന്നത്.(Genre painting).അത് ഡച്ച് ചിത്രകലയുടെ സുവര്‍ണ കാലഘട്ടം കൂടിയായിരുന്നു.ജീവിച്ചിരുന്ന സമയം അധികം അറിയപ്പെട്ടില്ല എങ്കിലും ഇന്ന് വേര്മീരിന്റെതായി മുപ്പത്തി ആറു രചനകള്‍ ലോകപ്രശസ്തമായി ഉണ്ട്.മ്യൂസിക്‌ ലെസ്സന്‍,ഗേള്‍ വിത്ത്‌ വൈന്‍ ഗ്ലാസ്‌,മില്‍ക്ക് മൈട്,അസ്ട്രോണമര്‍ എങ്ങനെ ഒരുപാട് ചിത്രങ്ങള്‍.ഇവയില്‍, 1665ല്‍ വരച്ച ഗേള്‍ വിത്ത്‌ പേള്‍ ഇയര്‍ റിംഗ് ആണ് വേര്മീരിന്റെ മാസ്റ്റര്‍ പീസ്‌ എന്ന് പറയാം.ഓയില്‍ കാന്‍വാസില്‍ വരച്ച ഈ ചിത്രം ഇന്ന് മൌരിഷ്യസിലെ റോയല്‍ പിക്ചര്‍ ഗാലറി അലങ്കരിക്കുന്നു.കൂടുതല്‍ ചിത്രങ്ങളും തന്‍റെ രക്ഷാധികാരി(patron) ആയ പീറ്റര്‍ വാനിനു(Pieter van Ruijven) വേണ്ടി ആണ് വേര്മീര്‍ വരച്ചത്.യഥാര്‍ത്ഥത്തില്‍ പ്ലേഗും, യുദ്ധവും പടര്‍ന്നു പിടിച്ച സമയം.താന്‍ അംഗമായ ഗില്‍ഡ്‌ ഓഫ് സൈന്റ് ലൂക്ക് ന് (Guild of Saint Luke) വേണ്ട വരിപ്പണം പോലും അടയ്ക്കാന്‍ വേര്മീര്‍ ബുദ്ധിമുട്ടിയിരുന്നു.കൂടാതെ 1653 ലെ കരിമരുന്നു ശാല ടെള്‍ഫ്റ്റ്‌ സ്ഫോടനം (Delft Thunderclap) ഹോളണ്ടിനെ പിടിച്ചു കുലുക്കിയ സമയം മുതല്ക്കാവണം,കുറച്ചു പണം തുടക്കത്തില്‍ കൈ വായ്പ കൊടുത്ത് തനിയ്ക്കായി ചിത്രങ്ങള്‍ വരച്ചു നല്‍കാന്‍ പീറ്റര്‍ വാന്‍ വേര്മീറിനെ പ്രേരിപ്പിച്ചത്.പില്‍കാലത്ത്, മാഡം മരിയ അത് ചൂഷണം ചെയ്യുകയായിരുന്നു, ചിത്രം സൂചിപ്പിക്കുന്നത് പോലെ! 

ഒരുപാട് ജീവിതം മനുഷ്യര്‍ക്ക് ഓരോരുത്തര്‍ക്കും അവരവരുടെ ചുറ്റുപാടുകള്‍ക്ക് അനുസരിച്ച് എത്രത്തോളം കലുഷിതം ആവുന്നു എന്നുള്ള ഒരുപാടു ചിന്തകള്‍ ഈ ചിത്രം സമ്മാനിക്കുന്നു.തന്റെ ഗാര്‍ഹിക ജീവിതം മടുപ്പുനിറഞ്ഞ ഒരു  അവസ്ഥയിലൂടെയാണ്‌  വേര്മീര്‍ തള്ളി നീക്കിയത് എന്നും,പ്രജനനം ഒഴികെ ഭാര്യ കാതനീനയുമായി വേര്മീര്‍ ഒരു മാനസിക അടുപ്പവും ഉണ്ടാക്കിയിരുന്നില്ല എന്നും,അമ്മായിയമ്മ മാഡം മറിയയുടെ ചൊല്‍പ്പടിയില്‍ നിന്നു മാറി, കുടുംബത്തില്‍ വര്‍മീരിനു ഒരു അധികാരവും ഉണ്ടായിരുന്നില്ല എന്നും സിനിമ കാണിക്കുന്നു.സ്വതവേ അധികം സമാരിക്കുന്ന പ്രകൃതം ആയിരുന്നില്ല വര്മീരിനു. പല ചിത്രകാരന്മാരും കാണിച്ചിരുന്ന ഒരു അന്തര്‍മുഖത്വം വേര്മീരും കാണിച്ചിരുന്നു.മാഡം മരിയയ്ക്കാവട്ടെ  സാമ്പത്തിക ലാഭത്തിനു രക്ഷാധികാരികള്‍ക്കു സമ്മാനിക്കാന്‍ ചിത്രങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ ഉള്ള കേവലം ഒരു ഉപകരണം മാത്രമായിരുന്നു വേര്‍ മീര്‍.അയാളിലെ ചിത്രകാരന്റെ മാനസിക വ്യാപാരങ്ങള്‍ മറിയയ്ക്ക് വിഷയമായിരുന്നില്ല.ചിത്രകലയേക്കുറിച്ചും പ്രകാശ വ്യതിയാനങ്ങലെക്കുറിച്ചും അറിവുള്ളവളും,ചിത്രകലയെ സ്നേഹിച്ചിരുന്നവളും ആയ ഗ്രീറ്റ് വീട്ടു ജോലിക്കാരിയായി വന്നത് വേരെമീറിനെ സന്തോഷിപ്പിക്കുന്നു. ജന്മിത്വത്തിന്റെ ഭീകര  മുഖങ്ങള്‍ ഈ ചിത്രം കാണിച്ചു തരുന്നു.പീറ്റര്‍ വാന്‍ കാണിക്കുന്ന മുഷ്ക്,പാപ്പരായവരെ കുടിയൊഴിപ്പിക്കുന്ന സീന്‍ എന്നിവ ഉദാഹരണം.  ഗാര്‍ഹിക ജീവിത സുഖങ്ങള്‍  ഇല്ലാതെ കടന്നു പോയ വേര്മീരിന്റെയും,സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ പറ്റാതെ,അവശയായി,തന്നെ മാനഭംഗ പ്പെടുത്താന്‍ ശ്രമിച്ച പ്രഭുവിന്റെ അടുത്തേയ്ക്ക് തന്നെ പോകുന്ന - തന്‍റെ  മാതാപിതാക്കള്‍ക്ക് വേണ്ടി; അവര്‍ക്ക് ഉപജീവനം ഗ്രീറ്റിനു കിട്ടുന്ന ശമ്പളം ആയിരുന്നു - ഗ്രീറ്റ്.തന്നെ സ്നേഹിച്ച ചെറുപ്പക്കാരന് അവള്‍ തന്നെത്തന്നെ ഒരിക്കല്‍ സമര്‍പ്പിച്ചു എനികിലും,അവന്‍റെ കൂടെ ഒരു സ്വസ്ഥ ജീവിതം അവള്‍ ആഗ്രഹിച്ചാല്‍ കൂടി സാധ്യമാകുമായിരുന്നില്ല എന്ന തിരിച്ചറിവ് ഗ്രീറ്റിന് ഉണ്ടായിരുന്നു. 

ചിത്രത്തിലെ പല ഫ്രെയിമുകളിലും ഇന്ന് വിശ്വവിഖ്യാതമായ പല എണ്ണച്ഛയാ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.പീറ്റര്‍ പോള്‍ രൂബെന്സിന്റെ സൈമണ്‍ ആന്‍ഡ്‌ പെറോ (Cimon and Pero)ഒരു ഉദാഹരണം.

വല്ലാത്ത ഒരു വ്യസനം കാഴ്ചക്കാരന്റെ മനസ്സില്‍ അവശേഷിപ്പിച്ചു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.ഒരു ഓയില്‍ പെയിന്റിംഗ് വരയ്ക്കുന്നത് പ്രമേയം ആയ ഒരു സിനിമ, ജീവിതം സാധാരണക്കാര്‍ക്ക് എത്രത്തോളം പരിതാപകാരം ആയിരുന്നും,അതെ സമയം പ്രഭു കുടുംബങ്ങളില്‍ അത് എത്ര ആര്‍ഭാട പൂര്‍ണം ആയിരുന്നു എന്നും, എന്നും,കലാകാരന്മാരുടെ ജീവിതം കല എന്നതിനപ്പുറം വ്യാപിക്കാതെ,എത്ര ദുരൂഹതയും വ്യസനവും നിറഞ്ഞതായിരുന്നു എന്നും ഒരേ സമയം ചിത്രം വരച്ചിടുന്നു 
ടോള്‍ സ്റോയി കഥയുടെ തലക്കെട്ട്‌ കടമെടുത്താല്‍ "കുടുംബ ജീവിതത്തിന്റെ സന്തുഷ്ടി" ഇല്ലാതെ ചിത്രകലയ്ക്ക് വേണ്ടി തന്‍റെ ജീവിതം ഹോമിക്കുകയായിരുന്ന വെമീരും, അന്നന്നത്തെ അപ്പത്തിനു വേണ്ടിയും, മാതാപിതാക്കളെ  സംരക്ഷിക്കാന്‍ വേണ്ടിയും തന്റെ ജീവിതം അര്‍പ്പിച്ച ഗ്രീറ്റും വൈരുധ്യം നിറഞ്ഞ കുടുംബ ജീവിതങ്ങള്‍ ആയ നാണയങ്ങളുടെ ഇരു പുറത്തും ആലേഖനം  ചെയ്യപ്പെട്ടവരാണ്.

2003 ല്‍ പുറത്തിറങ്ങിയ ഗേള്‍ വിത്ത്‌ പേള്‍ ഇയര്‍ റിംഗ് എന്ന ഈ ചിത്രം, സംവിധായകന്‍ എന്ന നിലയില്‍ പീറ്റര്‍ വെബ്ബരിന്റെ വിജയം ആണ് എന്നു പറയാം.മുത്തു കമ്മല്‍ അണിഞ്ഞ പെണ്‍കുട്ടിയായി സ്കാര്ലട്റ്റ് ജോന്സന്റെ വശ്യ സൌന്ദര്യം ഉപയോഗിക്കുന്നതില്‍ വെബ്ബരും,പതിഞ്ഞ, ആഴത്തില്‍ ഉള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു സ്കാര്ലട്ടും ചിത്രത്തോട് തങ്ങളുടെ കടപ്പാട് വയ്ക്തമാക്കിയിരിക്കുന്നു. മാഡം മരിയ,പീറ്റര്‍ വാന്‍,കാതറീന,കോര്നെളിയ,തന്നെക്കി എന്നിവരും തങ്ങളുടെ ഭാഗം അതി സുന്ദരം ആയി അഭിനയിച്ചിരിക്കുന്നു.

http://www.youtube.com/watch?v=Z-MuoYMY8rA&feature=related
Dim lights
Director: Peter Webber
Writer: Tracy Chevalier (novel)
Cast
Colin Firth                    - Johannes Vermeer
Scarlett Johansson           - Griet
Tom Wilkinson              - Pieter Van Ruijven
Judy Parfitt           - Maria Thins
Essie Davis           - Catharina Bolnes Vermeer
Joanna Scanlan           - Tanneke
Alakina Mann           - Cornelia Vermeer

യാനൈ !!

(Photo by Sethu menon )

        യാനൈ !! 
--------

2000.
അണ്ണാ നഗര്‍ വെസ്റ്റ് ,ഇരുവതാവത് തെരു, മദ്രാസ്‌. മദിരാശി റെയില്‍വേ സ്റ്റേഷന്‍ ചെന്നെ സെന്‍ട്രല്‍ ആയിട്ടില്ലാക്കാലം. കണ്ണ് കത്തുന്ന വെയില്‍ തിളച്ചു മറിയുന്നു. മൌന്റ്റ് റോഡിലൂടെയൊക്കെ നടന്നോ ബൈക്കിലോ പോയാല്‍ കവിളില്‍ ധാരധാരയായി വെയില്‍ പെയ്യും. അങ്ങനത്തെ കത്തിരിക്കാലം. അമ്മായിയുടെ മകനും ആ  വകയില്‍ എന്‍റെ മൂത്ത ചേട്ടനുമായ ഒരു നല്ല മനുഷ്യന്‍റെ തണലിലാണ് ജീവിതം. ചേട്ടനു ഭാര്യയും രണ്ടു കുട്ടികളും;ഇളയവള്‍ അമ്മു, എന്‍റെ ഒക്കത്തു നിന്നിറങ്ങാത്ത കൊഞ്ചി മറിയ. അവളെയും അവളുടെ ഏട്ടനേയും ( അവന്‍ രണ്ടാം ക്ലാസിലാണ് ) ജീവനായി സ്നേഹിച്ചു കൊണ്ട് അണ്ണാനഗറിലെ വാസം. രാവിലെ ഞങ്ങള്‍ മൂവരും ( ചേട്ടനും ചേച്ചിയും ഞാനും ) ദോശയുണ്ടാക്കാന്‍ അടുക്കളയില്‍ കയറും ...രാത്രിയാകും വരേ ഞാന്‍ ആ വീട്ടിലെ എല്ലാ പണികള്‍ക്കും ഒപ്പം കൂടും. കുട്ടികളുടെ കൂടെ കളിക്കും, അവരെ കുളിപ്പിക്കും, അമ്മുവിന് മാമു വാരിക്കൊടുക്കും, അവരുടെ പ്രിയ കാര്‍ട്ടൂണ്‍ - ferngully: The last Rainforest അവര്‍ക്കൊപ്പം കാണാനിരിക്കും, വീട്ടിലേയ്ക്ക് പച്ചക്കറി വാങ്ങാനും, ചേച്ചിയ്ക്ക് വായനശാലയില്‍ നിന്ന് പുസ്തകമെടുക്കാനും പോകും. ഒഴിവുദിവസങ്ങള്‍ ഞങ്ങള്‍ ആഹ്ലാദകരമാക്കും; ചേട്ടന്‍ ഞങ്ങളെ എല്ലാവരെയും കൂട്ടി സ്പെന്‍സര്‍ പ്ലാസയിലും,സാന്തോമിലും പോകും....
 ആംഗലേയ ഭാഷയുടെ പെരുമാറ്റച്ചട്ടങ്ങള്‍ ചേച്ചി എന്നെ പരിശീലിപ്പിക്കുന്ന കളരിയും കൂടിയാകുന്നു  ദോശ മണക്കുന്ന ആ അടുക്കള . ( ഐ എ എസ്  മോഹവുമായി , മദിരാശിയിലെ ബ്രില്യന്റ്പ്പം ടൂട്ടോരിയലില്‍ ചേരാന്‍ വന്ന മലയാളിയ്ക്ക് മുന്നിലേയ്ക്ക് ചേച്ചിയുടെ ഒരു ചോദ്യം വന്നു 


How are you going to prove our mettle ? 

ഞെട്ടലില്‍ നിന്ന്  പതുക്കെയാണ് മോചനം കിട്ടിയത് . ഒരു വാക്ക് പോലും മറുപടിയായി ആംഗലേയത്തില്‍ ഉരിയാടാനാവാതെ നിന്ന എന്റെ മുഖത്തു നോക്കി, അതീവ ലാഘവത്തില്‍, ഒരു ദയയുമില്ലാതെ ചേച്ചി പറഞ്ഞു, 

മോനെ , ആദ്യം നീ സംസാരിക്കാന്‍ പഠിയ്ക്ക്, പിന്നെയാകാം സിവില്‍ സെര്‍വന്റ് ആകുന്നത്
എന്നിട്ട് ദോശ നിറച്ച പാത്രവുമെടുത്ത് അടുക്കള വിട്ടു പോയി 

ദിവസവും അഞ്ചു വാക്ക് .. അഞ്ചേ അഞ്ചെണ്ണം . അതായിരുന്നു എനിക്ക് കിട്ടിയ ഹോംവര്‍ക്ക്. (ആ വാക്കുകള്‍ എഴുതിപ്പടിച്ച ഡയറി ഇപ്പോഴും കയ്യിലുണ്ട്) 

മാസങ്ങള്‍ കഴിഞ്ഞു പോകുന്നു.. വെയില്‍ മാറി നല്ല മഴ വരുന്നു, അണ്ണാ നഗറിലും , ചൂളൈ മേട്ടിലും, കോടംബാക്കത്തും, നുംഗംപാക്കത്തും, മടിപ്പാക്കത്തും ഞാന്‍ അലഞ്ഞു നടന്നു.. മദിരാശി യൂനിവേസ്സിറ്റിയിലും,(ദീപ അവിടെ പഠിച്ചിരുന്നു) അണ്ണാ ശാലയിലും പലകുറി കറങ്ങി...   

2001
യു . ജി. സി യ്ക്ക് പഠിക്കാനായി നടക്കുന്നു. ഒപ്പം ഒരു പാര്‍ട്ട് ടൈം ജോലിയും. ജോലി എന്നെ പേരേയുള്ളൂ.കൂലിയൊന്നും കണക്കില്‍ ഇല്ല.വല്ലതും കിട്ടിയാല്‍, അന്നത്തെയ്ക്കുള്ള അപ്പം ആയി. ഒരു ഹോസ്റ്റലില്‍ ആണ് താമസം. മാനേജര്‍ കറുപ്പയ്യ.മിടുക്കനാണ്. എന്നെ കണ്ണിനു നേരെ കണ്ടുകൂടാ. 


ഇടയ്ക്കിടെ പഠനത്തിന്റെ മടുപ്പ് മാറ്റാന്‍,കുറച്ചു തമിഴ് കാറ്റ് കൊള്ളാനും,വല്ലപ്പോഴും കനകാംബരം ചൂടിയ ചികുരഭാരത്താല്‍,നാണം പൂണ്ടു, നടന്നു പോകുന്ന തമിഴ് ശെല്‍വിമാരെ കാണാനും ഹോസ്റ്റലിനു പുറത്തു വന്നു നില്‍ക്കുക പതിവുണ്ട്. ആളുകള്‍ നന്നേ കുറവുള്ള ഒരു ഇടവഴി. വഴി യരികുകളില്‍,ചെറിയ കല്‍ മണ്ഡപങ്ങളില്‍,ഇടയ്ക്കിടെ ചെറിയ ദേവീ വിഗ്രഹങ്ങള്‍ കാണാം.വേറെ ഒന്നുമില്ലാതെ ഇരുള്‍ വീണ പോലെ ഒരു വഴി;വഴി ചെന്ന് മുട്ടുന്നിടത്തു തൊമ്മി കുപ്പം തുടങ്ങുകയായി. 

പതിവ് പോലെ ഒരു ദിനം. അപ്രതീക്ഷിതമായി,വഴിയെ പോയിരുന്ന ചിത്രത്തില്‍ കാണും പോലെ ഉള്ള ഒരു ആന ( നിറയെ ഭസ്മം ചാര്‍ത്തി, മഞ്ഞ പട്ടു പുതച്ച ഒരുവന്‍ )തിരിഞ്ഞു, അടുത്തുള്ള ഹോസ്റ്റല്‍ മതില്‍ ചാരി നിന്ന എന്റെ അടുത്തു വന്നു. ആനയെ പേടിയുള്ള ഞാന്‍ അടിമുടി വിറച്ചതായി ഇന്ന് ഓര്‍ക്കുന്നു.അനങ്ങാന്‍ സാധിക്കുന്നില്ല. കാലില്‍ ഒരു വലിയ കരിമ്കല്ലാണ് വച്ചിരിക്കുന്നത്. ഭാവ വ്യത്യാസം കൂടാതെ,ശബ്ദമുണ്ടാക്കാതെ അവന്‍ എന്റെ തലയ്ക്കു നേരെ തുമ്പി പൊക്കി.തല ഒറ്റ അടിയ്ക്കു ഉടയുമെന്നു ഞാന്‍ ഭയന്ന് കാണണം.എന്നാലോ, അവന്‍,ആ തുമ്പി വക്ത്രന്‍ എന്റെ തലയില്‍ ചെമ്പുള്ളികള്‍ വീണ തുമ്പി കൊണ്ട് നനു നനെ ഒന്നുഴിഞ്ഞത്, ചെറുതായി ഒന്ന് നിശ്വസിച്ചു.നിശ്വാസത്തിനോപ്പം ജല കണങ്ങള്‍ എന്‍റെ മുഖത്തും നെറ്റിയിലും തെറിച്ചു വീണു.പിന്നെ അവന്‍ വാലാട്ടി, തുംബിയാട്ടി തിരിഞ്ഞു പൊയ്ക്കളഞ്ഞു. 

കറുപ്പയ്യ തൊട്ട പ്പോഴാനു ഞാന്‍ ഉണര്‍ന്നത് ഇന്ന് സംഭ്രമം ജനിപ്പിക്കുന്ന പേടിയോടും,വികാര വായ്പോടും കൂടെ ഓര്‍ക്കുന്നു. 

കൂടെ വന്ന സന്യാസിയെപ്പോലെ തോന്നിച്ച ആള്‍ എന്റെ മുന്നില്‍ വന്നു കൈ തൊഴുതു പറഞ്ഞു 

"അയ്യാ , നീങ്കെ നല്ലാരുക്കണം . നല്ല വാഴ്കെ കെടയ്ക്കപ്പോകിറത്. യാനെയ്‌ പണ്ണി രത് പാത്തതില്ലേ ?യാനൈക്ക് ദക്ഷിണ പോടുങ്കോ സാമീ.. "

എന്റെ കൈ കുപ്പായ ക്കീശയിലെയ്ക്ക് നീണ്ടു ചെന്ന്, ഒരു പത്തു രൂപയുടെ നിറം മങ്ങിയ നോട്ടു പരതിയെടുക്കുകയും 
ഗജെന്ദ്രനായി ഒരു ദക്ഷിണയെന്നോണം കൂടെ അത് വന്നു യാനൈക്ക് നിവേദിക്കുകയും ചെയ്തു.

അന്ന് രാത്രി ഭക്ഷണത്തിനു കരുതി വച്ച പത്തു രൂപ !അത് പോയി. കിനാവല്ല.സത്യമാണ്. മദിരാശി വെയില്‍ പോലെ പൊള്ളുന്ന സത്യം. 
എന്നാല്‍ , ആദ്യമായി ആനയെ സ്വപ്നം കണ്ടു , ആന ച്ചൂര് തട്ടി കിടന്നുറങ്ങിയ ആ രാത്രിയിലെ പട്ടിണിയ്ക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം ഉണ്ടായിരുന്നു !!!

എന്ത് കൊണ്ടാകും അവന്‍ ആ ഗജ പ്രവീരന്‍ അങ്ങനെ ചെയ്തത് ?

Tuesday, July 31, 2012

മഴപ്പെയ്ത്തുകളിലെ സിനിമ







മലയാളി ഒരു പക്ഷെ ഏറ്റവും ആസ്വദിച്ചു കണ്ടു തീര്‍ത്ത മലയാളം ചിത്രങ്ങളില്‍ ഒന്നാവണം തൂവാനത്തുമ്പികള്‍.ഇന്നും ഈ പത്മരാജന്‍ ചിത്രം ഒരു വന്യ സൌന്ദര്യം പ്രധാനം ചെയ്തു മലയാളിയുടെ മനസ്സില്‍ ജീവിക്കുന്നു.ചിത്രത്തില്‍ പല ഫ്രെയിമുകളിലും മഴ ഒരു അവിഭാജ്യ ഘടകമായി നിറഞ്ഞു നിക്കുന്നു.മണ്ണാറത്തൊടിയിലെ വീട്ടിലെ ജനാലയ്ക്കല്‍ ഇരുന്നു ജയകൃഷ്ണന്‍ ക്ലാരയുടെ മുഖം കാണുന്നത് ചാഞ്ഞു വീഴുന്ന മഴയിലൂടെയാണ്.ക്ലാര ഓരോ കത്തെഴുതുമ്പോഴും മഴ പെയ്യുന്നു.ആദ്യ സമാഗമത്തില്‍ കാണുന്നതും മഴ.ഇങ്ങനെ ഉള്ളു കുളിര്‍പ്പിക്കാന്‍ മന്ത്ര മധുരമായ സംഗീതം പോലെ മഴ ആ സിനിമയില്‍ പെയ്തു കൊണ്ടേയിരുന്നു.

മഴ എന്ന് പേര്‍ ഉള്ള മറ്റൊരു മലയാള സിനിമയില്‍ മഴയ്ക്ക് രൌദ്ര ഭാവമായിരുന്നു.പെരുമഴക്കാലം എന്നാ സിനിമയില്‍ ആകട്ടെ മഴ പെയ്തിരുന്നത് വിഷാദച്ഛവി പരത്തിയാണ്.മഴ,അകലെ നടക്കുവാന്‍ പോകുന്ന ഒരു വധ ശിക്ഷയുടെ പേടി നമ്മില്‍ ഉണര്ത്തിക്കൊണ്ട് ആഞ്ഞു പെയ്തിരുന്നു ഈ സിനിമയില്‍.വൈശാലി എന്ന സിനിമയില്‍,മഴ പെയ്യുവാന്‍ കാത്തിരുന്ന ദേശവാസികള്‍ക്ക് അത്ഭുതം സൃഷ്ട്ടിച്ചു കൊണ്ട് ഋഷ്യശൃംഗൻ നടത്തിയ യാഗത്തിനൊടുവില്‍ മഴ തിമിര്‍ത്തു പെയ്യുന്നത് നാം കണ്ടു.മഴയുടെ പ്രവാഹത്തില്‍ വൈശാലിയുടെ കണ്ണ് നീര്‍ ആരും കണ്ടില്ല.കാലം പിന്നിടുമ്പോള്‍, ഇന്ന് കച്ചവട സിനിമാക്കാരുടെ കണ്ണുകള്‍ മഴപ്പാട്ടുകളില്‍ നായികാ നായകന്മാരുടെ മേനി കുതിര്‍ത്തി കാഴ്ചക്കാരന് മുന്നില്‍ വിരുന്നായി ഒരുക്കുന്നു.

റെയിന്‍ എന്ന 1932 ലെ ഹോളിവുഡ്‌ സിനിമയിലേയ്ക്ക് വരാം.സിനിമ തുടങ്ങുന്നത്,ആകാശം കറുത്തിരുണ്ട്‌ മഴ പെയ്യുന്നതും,മഴത്തുള്ളികള്‍ ഊഷരമായ ഭൂമിയിലേയ്ക്ക്,പിന്നെ ഒര് കല്‍ത്തൊട്ടിയിലേയ്ക്കും വീണു നിറയുന്നത്പകര്‍ത്തിക്കൊണ്ടാണ്.മഴപ്പാട്ടുകള്‍ പാടി, മഴച്ചെളി ചവുട്ടി ഒര് കൂട്ടം ആളുകള്‍ - അമേരിക്കന്‍ മറീന്‍സ് -  കടന്നു പോകുന്നു.സമോവയിലെ പഗോ പഗോ ദ്വീപ്‌ മഴയില്‍ കുതിര്‍ന്നു കിടക്കുന്നു.ഇലകളില്‍ നിന്നും മഴത്തുള്ളികള്‍ ഭൂമിയിലേയ്ക്ക് ഇറ്റിറ്റു വീഴുന്നു.

വഴി തെറ്റി വന്ന ഒരു ബോട്ട് മിഷനറിയായ ഡേവിഡ്‌സനെയും,വേശ്യയായ സാഡീ തോമ്സനെയും പഗോയില്‍ എത്തിക്കുന്നു.മറീനുകളുടെ ഒപ്പം സിഗരട്ട് വലിച്ചും പാട്ട് പാടിയും സാഡീ  ജീവിതം ആഘോഷിക്കുന്നു.മിഷനറി,സാഡീയുടെ  ജീവിതരീതികള്‍ മാറ്റുവാനും അവള്‍ക്കു പാപമോചനവും പുനരുത്ഥാനവും  നേടി കൊടുക്കാനും ശ്രമിക്കുന്നു.എന്റെ കാര്യത്തില്‍ തലയിടാന്‍ നിങ്ങള്‍ ആരാണ് എന്ന് ചോദിച്ചു സാഡീ പ്രതികരിക്കുന്നു. 

ഇതിനിടെ ദ്വീപില്‍ കോളറ പിടിപെടുന്നു.സാഡീ ഒരു മറീനുമായി പ്രേമത്തില്‍ ആകുന്നു.തന്റെ ആത്മാവിനെ രക്ഷിക്കാന്‍ മിഷനറി വച്ചു നീട്ടുന്ന ഉപാധികള്‍ സ്വീകരിക്കാത്തതിനാല്‍ ഗവര്‍ണറോട് പറഞ്ഞു സാടിയെ സാന്‍ ഫ്രാന്‍സിസ്കോയിലേയ്ക്കു നാട് കടത്താന്‍ മിഷനറി തീരുമാനിക്കുന്നു.കുറച്ചു ദിവസം കൂടി ദ്വീപില്‍ തങ്ങുവാന്‍ അവസരം ചോദിക്കുന്ന സാഡീ,ഓസ്ട്രേലിയയിലേയ്ക്കു കടക്കാന്‍ പദ്ധതിയിടുന്നു.പിന്നീടു,വേറൊരു അവസരത്തില്‍ സാഡീയോട് മിഷനറി പാപങ്ങളില്‍ നിന്ന് പിന്‍തിരിയാന്‍ ആവശ്യപ്പെടുന്നു.ഞാന്‍ നരകത്തിലേയ്ക്കുള്ള പാതയില്‍ ആണെന്നും തന്നെ തന്‍റെ പാട്ടിനു വിടാനും പറഞ്ഞു കൊണ്ട് പറഞ്ഞു കൊണ്ട് സാഡീ പൊട്ടിത്തെറിക്കുന്നു.മിഷനറി "സ്വര്‍ഗസ്ഥനായ പിതാവേ" എന്ന പ്രാര്‍ത്ഥന ചൊല്ലുന്നു.പ്രാര്‍ത്ഥനയുടെ ശക്തിയില്‍,സാഡീ മുട്ടുകുത്തുകയും അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയും ചെയ്യുന്നു.പെട്ടന്ന് ഒരു മാനസിക പരിവര്‍ത്തനം സാധിക്കുന്ന സാഡീ, സാന്‍ ഫ്രാന്‍സിസ്കോയിലേയ്ക്കു പോകാന്‍ തീരുമാനിക്കുന്നു.മറീന്‍ (ഓ ഹാരാ ) സാഡീയോടു വിവാഹ അഭ്യര്‍ത്ഥന നടത്തുന്നു.തന്നോടൊത്ത് ഓസ്ട്രേലിയയില്‍ ജീവിക്കാന്‍ ക്ഷണിക്കുന്നു.ദ്വീപു നിവാസികള്‍ ചെണ്ട വാദ്യം കേട്ടു ഉണരുന്ന ഒര് സുപ്രഭാതം.മീന്‍പിടുത്തക്കാര്‍ വലിച്ചു കയറ്റുന്ന വലയില്‍,ദുരൂഹതകള്‍ അവശേഷിപ്പിച്ചു കൊണ്ട് ഡേവിഡ്‌സന്‍ന്‍റെ മൃത ശരീരം കിട്ടുന്നു.ആത്മഹത്യ! നിരാശാ ജനകമായ സംഗീതം മുഴങ്ങുന്നു.മഴ തിമിര്‍ത്തു പെയ്യുന്നു.വാര്‍ത്തയറിഞ്ഞ് സാഡീ വിലപിക്കുന്നു.സിനിമ അവസാനിക്കുന്നിടത്ത് ,ഓ ഹാരയുടെ കൂടെ പുതിയ ഒര് ജീവിതത്തിനു സാഡീ ഓസ്ട്രേലിയയിലേയ്ക്കു പോകുന്നു.മഴ അല്പനേരത്തേയ്ക്ക് തോര്‍ന്ന ഒരു ദിനം സംജാതമാകുന്നു. 



ജീവിതവും,മരണവും, ജീവിത ചെയ്തികള്‍ പാപങ്ങള്‍ക്കും അതുമൂലം ആത്മാവിന്‍റെ മൂല്യ ശോഷണത്തിനും കാരണമാകുന്നു എന്ന ക്രിസ്ത്യന്‍ തത്വങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ സിനിമ ലൂയിസ് സംവിധാനം ചെയ്തിരിക്കുന്നത്. മൂല കഥ സോമര്‍ സെറ്റ് മോമിന്റെതാണ്. ജോണ്‍കോള്‍ട്ടന്‍ 1923 ഇല്‍ ഇതേ ഇതിവൃത്തം ആസ്പദമാക്കി ഒര് നാടകവും നിര്‍മ്മിച്ചിട്ടുണ്ട്. ജോവാന്‍ ക്രഫോര്ദ് സാഡീ ആയും വാള്‍ട്ടര്‍ ഹട്സന്‍ മിഷനറി ആയും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച വച്ചു.ഒരു വേശ്യയുടെ രൂപ ഭാവ ചലനങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ ജോവാന്‍ തീര്‍ത്തും വിജയിച്ചിരിക്കുന്നു. 

മഴ ഒരു കഥാപാത്രം ആയി ഈ സിനിമയില്‍ ഉടനീളം പെയ്യുന്നു.അമേരിക്കന്‍ സമോവയുടെ തലസ്ഥാനം ആണ് പഗോ പഗോ.ദ്വീപിന്റെ ഒരു വശത്ത്‌ റൈന്‍ മേക്കര്‍ എന്നറിയപ്പെടുന്ന പിഅവോ കൊടുമുടി സ്ഥിതി ചെയ്യുന്നു.അത് കൊണ്ട് തന്നെ എന്നും മഴയാണ് ഈ ദ്വീപില്‍.അത് കൊണ്ടുള്ള അസുഖങ്ങളും സുഖങ്ങളും ഒരു പോലെ അനുഭവിക്കുന്ന,മീന്‍ പിടുത്തക്കാരുടെ ജനത.ഓരോ സംഭാഷണത്തിനും പാട്ടിനും പിന്സ്വരമായി സിനിമയില്‍ നിറുത്താതെ മഴ പെയ്യുന്നത് സംവിധായകന്‍ ഇന്ദ്രജാലം എന്ന പോലെ വരച്ചു കാട്ടിയിരിക്കുന്നു. 

സിനിമ ഇവിടെ കാണുക :

http://www.youtube.com/watch?v=i4uWWHtxc_Q
Dim lights

Details 

Directed by - Lewis Milestone         

Writing credits - John Colton,W. Somerset Maugham         

Main Cast 
Walter Huston     ...    Alfred Davidson
Joan Crawford     ...    Sadie Thompson    
Beulah Bondi     ...    Mrs. Alfred Davidson
Matt Moore     ...    Dr. Robert MacPhail
(http://www.malayalanatu.com/index.php/-/1665-2012-07-18-17-39-03)

Wednesday, July 4, 2012

ഉച്ചയൂണ്

കുറച്ചു ചോറും , മുതിരയോ , പയറോ ,മുളകിട്ട് കാച്ചിയതും ഒരു കഷണം ഉണക്കമീനും കൊണ്ട് ഒരു സ്റ്റീല്‍ പാത്രം നിറച്ചു, അതിന്മേല്‍ ഒരു കൈലെസുകൊണ്ട് പൊതിഞ്ഞു കെട്ടി സ്കൂളിലേയ്ക്ക് പോയതാണ് എന്റെ ബാല്യത്തിന്റെ ഒരു ചിത്രം . ഓര്‍ക്കുമ്പോള്‍ " ഇപ്പോള്‍ " സന്തോഷം ആണ്നിറയെ സ്നേഹം ചാലിച്ചാണ് അമ്മ അത് പൊതിഞ്ഞു തന്നിരുന്നത്.വിറ്റാമിനുകള്‍ ,ഒമേഗ ഫാറ്റി , മറ്റു പോഷകങ്ങള്‍ എന്തെല്ലാം കിട്ടുന്നുണ്ടാകും എന്നൊന്നും അമ്മ കരുതിയിരിക്കില്ല . വയര്‍ നിറച്ചു ഉള്ളത് മകന്‍ ഉണ്ണണം എന്ന് ആ അമ്മ കരുതിയിരിക്കണം. അതെ കരുതാതെ വയ്യ ..

Tuesday, May 22, 2012

ചാര്‍ളീ ചാപ്ലിന്‍ അഥവാ ചിരിയുടെ പുണ്യവാളന്‍



 (http://www.malayalanatu.com/index.php/-/1529-2012-05-13-01-30-52)

                      എന്‍റെ വിസ്മയ സന്ദര്‍ശനം എന്ന പുസ്തകത്തില്‍, "നിങ്ങള്‍ ബോള്‍ ഷെവിക്കാണോ?"എന്ന ചോദ്യത്തിന് ബദല്‍ ഉത്തരമായി ചാപ്ലിന്‍ പറഞ്ഞ വരികള്‍ ഇപ്രകാരം വായിക്കാം. "ഞാന്‍ ഒര് കലാകാരനാണ്.ജീവിതത്തില്‍ എനിക്ക് താല്പര്യം ഉണ്ട്. " ജീവിതത്തിന്റെ മുഴുവന്‍ സത്തയും ഈ വരിയില്‍ അന്തര്‍ലീനമാണ്.ജീവിതം ചാപ്ലിനെ അതിന്‍റെ എത്രയോ വിഭിന്ന തലങ്ങളില്‍ എത്തിച്ചു. കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതീതനായി ചാപ്ലിന്‍ തന്‍റെ ജീവിത നാടകം ആടുകയുണ്ടായി.ജീവിതത്തിന്റെ പരിണാമ സന്ധികളില്‍ ഒരിക്കലും ചാപ്ലിന്‍ പകച്ചുനിന്നില്ല.ഒന്നില്‍ നിന്നു മറ്റൊന്നിലെയ്ക്കുള്ള ഓട്ടമായിരുന്നു ആ ജീവിതം.
1889 ല്‍ ലണ്ടനില്‍ വാല്വര്‍ത്തിലെ ഈസ്റ്റ് ലൈനിലാണ് ഒര് ഏപ്രില്‍ 16 ന് ചാള്‍സ് സ്പെന്‍സര്‍ ചാപ്ലിന്‍ ജനിച്ചത്‌.വരണ്ട ബാല്യം.മദ്യപനായ അച്ഛന്‍.ദാരിദ്രത്തിന്റെ കയത്തില്‍ നിന്നു മക്കളെ -ചാപ്ലിനും ജ്യേഷ്ട്ടന്‍ സിദ്നിയും - കരകയറ്റാന്‍,തുന്നലും,നാടക നടനവുമായി മല്ലടിക്കുന്ന അമ്മ.ഒരു ഔണ്‍സ് ഇറച്ചിയോ,അല്‍പ്പം റൊട്ടിയോ കൊതിച്ച ബാല്യം.അമ്മയുടെ ശബ്ദത്തിന് നേരിട്ട തകരാര് മൂലം വെറും അഞ്ചു വയസ്സുള്ളപ്പോഴാണ് ചാര്‍ളീ ആദ്യം സ്റ്റേജില്‍ കയറുന്നത്.ജാക്ക് ജോണ്‍സ് എന്ന ഗാനമായിരുന്നു ആദ്യമായി ചാര്‍ളീ പാടിയത്.ഗാനം പകുതിയെത്തിയപ്പോള്‍ നാണയത്തുട്ടുകള്‍ വന്നു വീഴാന്‍ ആരംഭിച്ചു.ആ കുഞ്ഞു കണ്ണുകളില്‍ ആദ്യം തെളിഞ്ഞത് ഭക്ഷണം ആയിരുന്നു,നാണയ തുട്ടുകള്‍ പെറുക്കിയെടുത്തു ബാക്കി പാടാം എന്നു മൈക്കിലൂടെ വിളിച്ചു പറഞ്ഞ ചാര്‍ളീ കാണികളില്‍ ചിരിയുടെ മാലപ്പടക്കം കൊളുത്തി.അതെ,അതായിരുന്നു ഹാസ്യ സമ്രാട്ടാവാന്‍ വിധിക്കപ്പെട്ട ആ മഹാ നടന്‍റെ തുടക്കം. അച്ഛനെക്കുറിച്ച് യാതൊരു അറിവുമില്ലാതെ, ദാരിദ്യത്തിന്‍റെ പടുകുഴിയില്‍ വീണു തളര്‍ന്ന ചാര്‍ളീ ചെയ്യാത്ത ജോലികളില്ല.പത്ര എജന്റ്ടുമാരുടെ  കീഴിലും,അച്ചടിത്തൊഴിലാളിയായും,ഡോക്റ്ററുടെ പരിചാരകനായും ചാര്‍ളീ ജീവിതം എന്ന പ്രഹേളികയില്‍ വീണു.ചേട്ടന്‍ സിദ്നിയെപ്പോലെയെങ്കിലും ഒര് നടന്‍ എങ്കിലും ആകുവാനാണ് ചാപ്ലിന്‍ കൊതിച്ചത്.അത് സഫലമായത് "ബെഡ് ഫോര്‍ഡ് സ്ട്രീറ്റിലെ ബ്ലാക്ക് മോര്‍ എജെന്‍സിയില്‍ വരിക" എന്നു പറഞ്ഞു ഒര് അഭിനയിക്കാനുള്ള ക്ഷണവുമായി ഒര് കുറിപ്പ് കിട്ടിയപ്പോഴും.



പിന്നെ ചാപ്ലിന്റെ ജൈത്രയാത്രയായിരുന്നു. ഒര് പിടി ചിത്രങ്ങള്‍.ലോക ജനതയ്ക്ക് ഓര്‍ത്തോര്‍ത്തു ചിരിക്കാനും,ചിന്തിക്കാനും വക നല്‍കുന്നവ.ദി കിഡ്,മോഡേന്‍ ടൈംസ്‌, ദി ഗ്രേറ്റ്‌ ഡിക്റ്റെറ്റര്‍,സര്‍ക്കസ്,ഗോള്‍ഡ്‌ റഷ്,സിറ്റി ലൈറ്റ്സ് ഉള്‍പ്പെടെ നാല്‍പ്പതിനു മേല്‍ സിനിമകള്‍.ഓരോ സിനിമയും "നിശബ്ദ ചിത്ര"കലയുടെ ശക്തി കൊണ്ട് അതി ഗംഭീരമാക്കുവാന്‍ ചാപ്ലിന് കഴിഞ്ഞു.വിശപ്പ്‌,ദാരിദ്ര്യം ഇവയൊക്കെ തന്നെയായിരുന്നു മിക്ക സിനിമകളിലെയും പ്രമേയങ്ങള്‍. എന്നാല്‍ വ്യക്തമായ രാഷ്ട്രീയം വെളിവാക്കുന്ന സിനിമകളും ചാപ്ലിന്റെതായി ഉണ്ട്.ഈ സിനിമകളെ - [രമേയം എന്ത് തന്നെയായാലും -തീക്ഷ്ണതയോടെയും,വ്യത്യസ്തതയോടെയും അവതരിപ്പിച്ചതിലാണ് ചാപ്ലിന്റെ ധിഷണ.മോഡേന്‍ ടൈംസ്‌ എന്ന ചിത്രത്തിലൂടെ ആധുനിക കാലവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന രണ്ടു വിലക്ഷണരുടെ കഥ പറഞ്ഞു ചാപ്ലിന്‍.അത് പോലെ തന്നെ "പരിഹസിക്കപ്പെടെണ്ടവനാണ് ഹിറ്റ്ലര്‍ " എന്ന തന്‍റെ പ്രഖ്യാപനത്തിന് മാറ്റ് കൂട്ടുന്ന പോലെയാണ് ചാപ്ലിന്‍ ദി ഗ്രേറ്റ്‌ ഡിക്റ്റെറ്റര്‍ ഒരുക്കിയത്.
http://www.youtube.com/watch?v=mtZTIwSIuGw 

റിച്ചാര്‍ഡ് മെറി മാന്‍ ചാപ്ലിനുമായുള്ള ഒര് അഭിമുഖത്തില്‍ ഇങ്ങനെ ആരാഞ്ഞു. "താങ്കളുടെ രചനയെയും കലയെയും കുറിച്ചല്ലാതെ മറ്റൊന്നുമല്ല ഈ അഭിമുഖം.താങ്കളുടെ ആവിഷ്കാര രീതിയെക്കുറിച്ച് ചില സൂചനകള്‍ അറിയാന്‍ ആഗ്രഹമുണ്ട് " എത്രത്തോളം ധൈഷണികവും ശക്തവുമായിരുന്നു ഈ ചോദ്യത്തിനോട് ഉള്ള ചാപ്ലിന്റെ കാഴ്ചപ്പാട് എന്നത് ചാപ്ലിന്റെ മറുപടിയില്‍ നമുക്ക് കാണാം.അത് ഇങ്ങനെ യായിരുന്നു. " എല്ലാ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം ഞാന്‍ ചെയ്യുന്നു. കൂടുതല്‍ മെച്ചപ്പെട്ടത് ചെയ്യാനാവുമെങ്കില്‍ ഞാനത് ചെയ്തിരിക്കും" ഈ നിശ്ചയധാര്‍ഡ്യമല്ലേ പലപ്പോഴും നമുക്ക് ഇല്ലാതെ പോകുന്നത് എന്നു ഇത്തരുണത്തില്‍ പറയാതെ വയ്യ . ചാപ്ലിന്‍ നാല് വിവാഹങ്ങള്‍ കഴിച്ചു.ജീവിതത്തില്‍ എത്രമാത്രം ദുഃഖം അനുഭവിച്ചുവോ അത്രത്തോളം ജീവിത സുഖങ്ങളും ചാപ്ലിന്‍ നേടി.എങ്കിലും ഈ ലോകവും അതിന്റെ സുഖ ഭോഗങ്ങളും നശ്വരമാണെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ചാപ്ലിന്റെ ആത്മകഥയിലെ ഈ വരികള്‍ . " അങ്ങനെ ഞാന്‍ എന്‍റെ ഒഡീസ്സി അവസാനിപ്പിക്കട്ടെ.സമയവും,സാഹചര്യങ്ങളും എന്നെ അനുഗ്രഹിച്ചിട്ടുന്ടെന്നു ഞാന്‍ തിരിച്ചറിയുന്നു.ലോകം എന്നെ വാത്സല്യത്തോടെ ലാളിച്ചിട്ടുണ്ട്,സ്നേഹിച്ചിട്ടുണ്ട്,വെറുത്തിട്ടുണ്ട്,ലോകം ഏറ്റവും ശ്രേഷ്ട്ടമായത് കൂടുതല്‍ തന്നു,ഏറ്റവും ഹീനമായത് അല്പം മാത്രം തന്നു."









1977 ലെ ഒര് ക്രിസ്തുമസ് ദിനത്തില്‍ ചാര്‍ളീ ചാപ്ലിന്‍ അഥവാ ചിരിയുടെ പുണ്യവാളന്‍ ഈ ലോകം വിട്ടു,രംഗബോധമില്ലാത്ത കോമാളിയുടെ പാത പിന്തുടര്‍ന്നു. വാല്‍ക്കഷണം - ഓസ്ക്കാര്‍ ജേതാവും പ്രമുഖനടിയുമായ സോഫിയ ലോറെന് ഒര് ഫോണ്‍ കോള്‍ വന്നു . " നിങ്ങള്ക്ക് ഒര് ഫോണ്‍ ഉണ്ട് മിസ്സ്‌ ലോറെന്‍.മിസ്റ്റര്‍ ചാപ്ലിന്‍ ആണ് വിളിക്കുന്നത്‌ . " ചാര്‍ളി ചാപ്ലിന്‍ എന്നെ വിളിക്കുകയോ?എന്‍റെ ബാല്യകാലത്തില്‍ നിന്നുള്ള ചിരിയുടെ പുണ്യവാളന്‍ ?..എനിക്ക് അദ്ദേഹം ദിവ്യ പുരുഷന്‍ ആയിരുന്നു .. ( സോഫിയ ലോറെന്‍റെ ചാള്‍സ് ചാപ്ലിന്‍ എന്നലേഖനത്തില്‍ നിന്ന്) ചാപ്ലിനെക്കുറിച്ച് കൂടുതല്‍ വായിക്കുക

http://www.charliechaplin.com/en/films

Wednesday, May 2, 2012

കടം കൊണ്ട വേദനകള്‍ (Schindler's List )


                                                                        നാസികളും ജൂതന്മാരും തമ്മില്‍ നിലനിന്ന വൈരാഗ്യങ്ങളുടെ കഥ - ജര്‍മന്‍ ആര്യന്‍ സുപീരിയോരിറ്റി തിയറിയില്‍ അധിഷ്ടിതമായ - രണ്ടാം ലോകമഹായുദ്ധത്തിന്റെ ചോര നിറം വെളിവാക്കുന്ന ഒന്നാണ്. എത്രയോ ജൂതന്മാര്‍ നിഷ്ടൂരമായി പീഡിപ്പിക്കപ്പെടുകയും, പീഡന മുറികളില്‍,വിഷവായു ശ്വസിച്ചും , മുറിവേറ്റും മരിച്ചു വീഴുകയും ചെയ്തു. കൊണ്സന്‍ട്രേഷന്‍ ക്യാമ്പുകള്‍(Concentration camps) അവരുടെ വിലാപം കൊണ്ട് നിറഞ്ഞു .തെരുവ് നായ്ക്കളുടെ വിലപോലുമില്ലാതെ അവര്‍ നാസികളുടെ മുന്നില്‍ രക്ത പങ്കിലമായ ശരീരത്തോടെ വലിച്ചിഴയ്ക്കപ്പെട്ടു . ഷിണ്ട്ലെര്‍സ് ലിസ്റ്റ് (Schindler's List)അത്തരം ഒര് കഥയാണ് പറയുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ രക്തം മരവിപ്പിക്കുന്ന ഭീതിയുടെ നടുവില്‍ നിന്ന് കുറച്ചു ജൂതന്മാരെ വ്യവസായിയായ ഓസ്ക്കാര്‍ ഷിന്‍ണ്ട്ലര്‍ രക്ഷപ്പെടുത്തുന്ന, ഒര് സംഭവ കഥയുടെ ദൃശ്യാവിഷ്ക്കാരം.


മോരാവിയയില്‍(Moravia) നിന്നു,പുതിയ കച്ചവട തന്ത്രം ജൂതന്മാരെക്കൊണ്ട് പണിയെടുപ്പിക്കുന്നതാണ് എന്നു മനസ്സിലാക്കി ജര്‍മന്‍ കാരനായ ഓസ്ക്കാര്‍ ഷിന്‍ണ്ട്ലര്‍ ഘെറ്റൊയിലേക്ക് (Krakow Ghetto )വരുന്നു .നാസിപ്പാര്‍ട്ടി ക്കാരന്‍ ആയതുകൊണ്ടും ഇഷ്ടം പോലെ കൈക്കൂലി കൊടുത്ത് കാര്യം നേടുന്നതില്‍ മിടുക്കന്‍ ആയതിനാലും , വേഗം തന്നെ ഷിന്‍ണ്ട്ലര്‍ എസ് എസ്സുമായി(Schutzstaffel , the German Defence Corps ) കച്ചവടത്തിന് ഒര് അനുമതി കരാര്‍ ഉണ്ടാക്കി;ഒന്നാന്തരം കൈക്കൂലി കൊടുത്ത്. ഒപ്പം ജൂത കൌണ്‍സിലിലെ ഒര് അംഗം ആയ ഇസാകുമായി (Itzhak Stern ) നല്ല അടുപ്പവും സ്ഥാപിച്ചെടുക്കുന്നു . അയാള്‍ടെ മുതല്‍ മുടക്കും കൂടി ചേര്‍ത്തു ഷിണ്ട്ലെര്‍ പട്ടാളക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഒരു ഫാക്ടറി തുറക്കുന്നു. ഇസാക്ക് ഉണ്ടാക്കിയ കള്ളാ അനുമതി പത്രങ്ങളുടെ സഹായത്തോടെ ഷിണ്ട്ലെര്‍ ജൂതന്മാരെ കൂലിക്കെദുക്കുന്നു. ഈ സമയം എസ എസിന്റെ പട്ടാള മേധാവി ആമോന്‍ ഗോയ്ത് (Amon Goth),ക്രാക്കോ ഘെറ്റൊയിലേക്ക് വരികയും , പ്ലാസോവില്‍ (Płaszow)ഒര് കൊണ്സന്‍ട്രേഷന്‍ ക്യാമ്പ് ഉണ്ടാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു . ഓപറേഷന്‍ റൈന്‍ ഹാര്ടില്‍ (Operation Reinhard ) പെട്ട് നിരവധി പേര്‍ ജീവന്‍ വെടിയുന്നു. വെടിവെപ്പിന്റെയും നിലവിളിയുടെയും മുഴക്കം നിറഞ്ഞ ആ അന്തരീക്ഷം, തന്റെ പ്രിയതമയോടൊപ്പം ഒര് കുതിരമേല്‍ ഇരുന്നു , ഒര് മലമുകളില്‍ നിന്നു വീക്ഷിക്കുന ഷിണ്ട്ലെര്‍ ആകെ വിഷണ്ണന്‍ ആകുന്നു. പണത്തിനോട് ഉള്ള അത്യാര്‍ത്തി കൊണ്ട് മുരടിക്കപ്പെട്ട ആ മനസ്സിലും ഈ കൂട്ടകൊലയുടെ ദൃശ്യങ്ങള്‍ സഹാനുഭൂതിയും കരുണയും പരത്തുന്നു. ആകെ ഒരുവിഷമം .
ബര്‍ലിനില്‍ നിന്നും ഒര് സന്ദേശം വരുന്നു. പ്ലാസോ കോൺസെൻട്രേഷൻ ക്യാമ്പ് അടച്ചു പൂട്ടാനും ബാക്കിയുള്ള ജൂതന്മാരെ ഒസ്ച് വിത്സ്              ( Auschwitz) കൊണ്സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് മാറ്റാനും. ഈയാവസരത്തില്‍ പണം കൊയ്യാന്‍ ഉള്ള അത്യാഗ്രഹത്തിന് മേല്‍ മനുഷ്യസഹജമായ ദീനാനുകമ്പ കടന്നു കയറുകയാണ് ഷിണ്ട്ലരില്‍...... വളരെ പെട്ടന്ന് തന്നെ ഷിണ്ട്ട്ലര്‍ തീരുമാനം എടുത്തു . താന്‍ ഈ പാവങ്ങളെ രക്ഷിക്കാന്‍ പോവുകയാണ് .ഓരോ ജൂത ജോലിക്കാരനും പകരമായി ഒര് നല്ല തുക വീതം കൈക്കൂലി വാങ്ങി ഗോയ്ത് അവരെ മുഴുവന്‍ മോരാവിയയിലേക്ക് കൊണ്ടുപോകാന്‍ അനുവാദം കൊടുക്കുന്നു. ഒസ്ച് വിത്സ് ലേയ്ക്ക് കൊണ്ട് പോകാതെ, മോരാവിയയിലേക്ക് രക്ഷപ്പെടുത്താനുള്ള ജൂതന്‍ മാരുടെ ഒര് നീണ്ട ലിസ്റ്റ് ഷിണ്ട്ലര്‍ ഉണ്ടാക്കുന്നു . അതാണ്‌ സിനിമയുടെ പേരിനാധാരം.

സംഭ്രമാജനകങ്ങലായ പലതും ഇതിനിടയില്‍ നടക്കുന്നു. മോരാവിയയിലേക്ക് പോകേണ്ടിയിരുന്ന ജൂത സ്ത്രീകള്‍ അബദ്ധത്തില്‍ ഒസ്ച് വിത്സ് ലേയ്ക്ക് ഉള്ള തീവണ്ടിയില്‍ പെടുന്നു,കുട്ടില്കളില്‍ നിന്നു വേര്‍പെട്ട അവരെ ഒര് നാസി പട്ടാള മേധാവിയ്ക്ക് വജ്രം നിറച്ച ഒര് കിഴി സമ്മാനിച്ചു ഷിണ്ട്ലര്‍ തിരികെ കൊണ്ട് വരുന്നു . രക്ഷപെട്ടു പോളണ്ടിലെ ഷി ണ്ട്ലരുടെ ഫാക്റ്ററിയില്‍ എത്തിയവര്‍ ആയിരത്തിനു മേല്‍ ഉണ്ടായിരുന്നു. അവരെ കൊണ്ട് ജോലികള്‍ ചെയ്യിപ്പിക്കാതെ, എന്നാല്‍ നാസികള്‍ക്ക് ആവശ്യമായ ഷെല്ലുകള്‍ മറ്റു ഫാക്ട്ടരികളില്‍ നിന്നു വാങ്ങികൊടുത്ത് , ഷിണ്ട്ലര്‍ "പാപ്പര്‍" ആകുന്നു. യുദ്ധം അവസാനിക്കുന്നു. ഷിണ്ട്ലര്‍ക്ക് റഷ്യന്‍ ചുവപ്പ് സേനയില്‍ നിന്നു (Red army )രക്ഷപെട്ടു ഒളിച്ചു പോകേണ്ടതുണ്ട്. രാത്രിയ്ല്‍ , ഷി ണ്ട്ലെര്‍ ജൂത ജോലിക്കാരോട് കണ്ണീരോടെ വിടപറയുന്നു. അവര്‍ , ഒര് മോതിരത്തില്‍ " ഒര് മനുഷ്യനെ രക്ഷിക്കുമ്പോള്‍ ഒര് ലോകം മുഴുവനെയും രക്ഷിക്കുകയാണ് " എന്നു ആലേഖനം ചെയ്തത് ഷിണ്ട്ലര്‍ക്ക് സമ്മാനിക്കുന്നു.



കഥയുടെ അവസാനം ഒര് നനുത്ത പ്രഭാതത്തില്‍, സോവിയറ്റ് കുതിരപട്ടാളം(Soviet Dragoon) വന്നു ജൂതന്മാരെ മുഴുവന്‍ സ്വതന്ത്രരായി പ്രഖ്യാപിക്കുന്നു.ഗോയ്ത് , യുദ്ധ കുറ്റവാളിയായി പ്രഖ്യാപിക്കപെട്ടു , തൂക്കി കൊല്ലപ്പെടുന്നു.
സ്വതന്ത്രരാക്കപ്പെട ജൂതന്മാര്‍ ഭക്ഷണം തേടി അടുത്ത പട്ടണത്തിലേക്ക് വരി വരിയായി നടന്നകലുന്നു.വരി വരിയായി നടന്നകലുന്ന ജൂതന്മാരുടെ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ഫ്രെയിം പെട്ടന്ന് കളര്‍ ആകുന്നു .ഇന്നത്തെ ജറുസലേമില്‍, ഷിണ്ട്ലരെ അടക്കം ചെയ്ത കല്ലറ മുകളില്‍ ജൂതന്മാര്‍ , ജൂത ആചാരം അനുസരിച്ച് ഓരോ കല്ല്‌ വയ്ക്കുന്നു . കൊലചെയ്യപ്പെട്ട ആറു ലക്ഷം ജൂതന്മാരുടെ സ്മരണയ്ക്ക് മുന്നില്‍ നമിച്ചു കൊണ്ട് സിനിമ അവസാനിക്കുന്നു.

സ്ടീവന്‍ സ്സ്പില്‍ ബര്‍ഗ് അത്യാവശ്യം യാതനകള്‍ അനുഭവിച്ചാണ് ഈ സിനിമ സംവിധാനം ചെയ്തത്. നിര്മാനത്തിളിരിക്കുമ്പോള്‍ സിനിമയുടെ സെറ്റുകള്‍ വിഷാദച്ഛവി പരത്തി നിന്നു, അത്രയ്ക്ക് ശോകാമൂകമായിരുന്നു സിനിമയിലെ അന്തരീക്ഷം എന്നു സ്പില്‍ ബര്‍ഗ് തന്നെ പറയുന്നുണ്ട്. ഇരുപത്തഞ്ചു മില്ല്യന്‍ ഡോളര്‍ മാത്രം ചിലവില്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ ആദ്ദേഹം കൂടുതലും കയ്യില്‍ പിടിച്ചു ഷൂട്ട്‌ ചെയ്യാവുന്നു ക്യാമറകള്‍ ആണ് ഉപയോഗിച്ചത്. സിനിമ മൊത്തത്തില്‍ ഒര് ഡോക്കുമെണ്ട്ടരി സ്വഭാവം പുലര്‍ത്തുന്നു. ലിയാം നീസാന്‍ ഷിണ്ട്ലര്‍ ആയും , ബെന്‍ കിങ്ങ്സ്ലി ഇസാക്ക് ആയും റാല്‍ഫ് ഫിന്നിയെഷ് ഗോയ്ത് ആയും ഒന്നാന്തരം കാഴ്ച വച്ചു. നല്ല സംവിധായകന്‍, നല്ല ചിത്രം എന്നിവ ഉള്‍പ്പെടെ ഷിണ്ട്ലെര്‍സ് ലിസ്റ്റ് ഏഴു ഓസ്കാര്‍ വാരിക്കൂട്ടി. ഗോള്ടെന്‍ ഗ്ലോബ് , ബാഫ്റ്റ പുരസ്ക്കാരങ്ങള്‍ വേറെയും .

തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒര് സിനിമ.. യുദ്ധകാല നിഷ്ടൂരതകളും, അഴിമതി നിറഞ്ഞ ഉദ്ധ്യോഗസ്ഥ വൃന്ദവും, മനുഷ്യന് പുല്‍ക്കൊടിക്ക് പോലും വില നല്‍കാത്ത ജീവിത സന്ധികളും . ഒടുവില്‍ പണ ക്കൊതിയ്ക്കും ,ആര്യന്‍ സുപ്പീരിയോറിറ്റി തിയറിക്കും മേല്‍ മനുഷ്യത്ത്വത്തിന്റെയും ശാന്തിയുടെയും കൊടി പാറുന്ന കാഴ്ച കളും സമ്മാനിക്കുന്ന , ഒര് കാലഘട്ടത്തിന്റെ സിനിമ. സ്പില്‍ ബര്‍ഗിന്റെ നാമം അനശ്വരമാക്കിയ ഒന്ന് .

Tuesday, May 1, 2012

കുറച്ചു ഓസ്ക്കാര്‍ വിശേഷങ്ങള്‍


OSCAR... AND THE AWARD GOES TO ....

Since the first award from 1929, oscar has gone a long way and today it is regarded as the most prestegious award in the motion film industry. Aall it began in early 1927, during dinner at the home of M-G-M's studio chief Louis B. Mayer, Mayer and three of his guests – actor Conrad Nagel, director Fred Niblo and producer Fred Beetson – began talking about creating an organized group to benefit the entire film industry. They planned another dinner for the following week, with invitees from all the creative branches of the film industry.On May 11, 1927, a week after the state granted the Academy a charter as a non-profit organization, an official organizational banquet was held at the Biltmore Hotel. Of the 300 guests, 230 joined the Academy, paying $100 each. That night, the Academy also awarded its first honorary membership, to Thomas Edison. Initially five branches were established: producers, actors, directors, writers and technicians.The Academy rented a suite of offices at 6912 Hollywood Boulevard as temporary headquarters for the first few months. In November 1927, headquarters moved to office space on the mezzanine level of the Roosevelt Hotel at 7010 Hollywood Boulevard. In June 1930, the Academy rented a suite of offices at 7046 Hollywood Boulevard to give more space for the increased staff of four executives, three assistants and six clerks. The Academy's operations remained at that location until 1935, when the accounting and executive offices moved to the Taft Building on the corner of Hollywood and Vine, and the library was relocated to 1455 North Gordon Street.
The Academy then started to recognize excellence of professionals in the film industry, including directors, actors, and writers. The Oscar statuette is officially named the Academy Award of Merit and is one of nine types of Academy Awards. Now, the most recognized trophy in the world, the Oscar statuette has stood on the mantels of the greatest filmmakers in history since 1929.

Oscar stands 13½ inches tall and weighs in at a robust 8½ pounds. The film reel features five spokes, signifying the five original branches of the Academy: actors, directors, producers, technicians and writers. Although the statuette remains true to its original design, the size of the base varied until 1945, when the current standard was adopted.


Below are some Oscar Statuette Facts

Official Name: Academy Award® of Merit
Height: 13½ inches
Weight: 8½ pounds
Number of Awards Presented: 2,809
First Recipient: Emil Jannings, named Best Actor for his performances in “The Last Command” and “The Way of All Flesh” in 1929
Design: A knight holding a crusader’s sword, standing on a reel of film. The film reel features five spokes, signifying the five original branches of the Academy (actors, directors, producers, technicians and writers).
Designer: Cedric Gibbons, chief art director at Metro-Goldwyn-Mayer
Sculptor: Los Angeles artist George Stanley
Manufacturer: R. S. Owens & Company in Chicago
Manufacturing Time: 3–4 weeks for 50 statuettes

The first Academy Awards ceremony was held on May 16, 1929, at the Hotel Roosevelt in Hollywood to honor the outstanding film achievements of the 1927/1928 film season. The 84th Academy Awards, honoring films in 2011, was held at the Hollywood and Highland Center on February 26, 2012.

Historically, the "Oscarcast" has pulled in a bigger haul when box-office hits are favored to win the Best Picture trophy. More than 57.25 million viewers tuned to the telecast for the 70th Academy Awards in 1998, the year of Titanic, which generated close to US$600 million at the North American box office pre-Oscars.The 76th Academy Awards ceremony in which The Lord of the Rings: The Return of the King (pre-telecast box office earnings of US$368 million) received 11 Awards including Best Picture drew 43.56 million viewers.The most watched ceremony based on Nielsen ratingsto date, however, was the 42nd Academy Awards (Best Picture Midnight Cowboy) which drew a 43.4% household rating on April 7, 1970.
By contrast, ceremonies honoring films that have not performed well at the box office tend to show weaker ratings. The 78th Academy Awards which awarded low-budgeted, independent film Crash (with a pre-Oscar gross of US$53.4 million) generated an audience of 38.64 million with a household rating of 22.91%.In 2008, the 80th Academy Awards telecast was watched by 31.76 million viewers on average with an 18.66% household rating, the lowest rated and least watched ceremony to date, in spite of celebrating 80 years of the Academy Awards.[48] The Best Picture winner of that particular ceremony was another low-budget, independently financed film (No Country for Old Men).



Belwo mentioned are the Current "OSCAR "awards
1.Best Actor in a Leading Role: since 1928
2.Best Actor in a Supporting Role: since 1936
3.Best Actress in a Leading Role: since 1928
4.est Actress in a Supporting Role: since 1936
5.Best Animated Film: since 2001
6.Best Animated Short Film: since 1931
7.Best Art Direction: since 1928
8.Best Cinematography: since 1928
9.Best Costume Design: since 1948
10.Best Director: since 1928
11.Best Documentary Feature: since 1943
12.Best Documentary Short: since 1941
13.Best Film Editing: since 1935
14.Best Foreign Language Film: since 1947
15.Best Live Action Short Film: since 1931
16.Best Makeup: since 1981
17.Best Original Score: since 1934
18.Best Original Song: since 1934
19.Best Picture: since 1928
20.Best Sound Editing: since 1963
21.Best Sound Mixing: since 1930
22.Best Visual Effects: since 1939
23.Best Adapted Screenplay: since 1928
24.Best Original Screenplay: since 1940
Apart from these, there are special awards such as Academy Honorary Award,Academy Scientific and Technical Award,Gordon E. Sawyer Award,Jean Hersholt Humanitarian Award and Irving G. Thalberg Memorial Award.

Oscar has many criticisms as well in its credit. Unfortunately, the critical worth, artistic vision, cultural influence, and innovative qualities of many films are not given the same voting weight. Especially since the 1980s, moneymaking "formula-made" blockbusters with glossy production values have often been crowd-pleasing titans (and Best Picture winners), but they haven't necessarily been great films with depth or critical acclaim by any measure

Oscar academy has continued growth ever since 1929. Now, the academy is looks after different sectiions of motion idustry with sceientific approcah. Academy is condcting a special program called "Media Literacy Program". Twice a year nearly 800 Los Angeles Unified School District high school juniors visit the Academy to participate in the Media Literacy Program. The three-day event includes group discussions, film clip analyses, a feature film screening and filmmaker visits.
The program, in partnership with Los Angeles Educational Partnership’s Humanitas, is designed to help students become aware of media messages encountered daily, improve analytical skills to evaluate those messages, and encourage provocative and thoughtful interaction with the media.

Over the years, the Academy has honored many international filmmakers. The telecast, seen by a global audience of hundreds of millions of viewers, has taken on many international elements. And, of course, there is the Best Foreign Language Film category. Since 1956, this category has honored excellence, and – perhaps more importantly – made audiences aware of the visionary films and filmmakers of other countries, whether close by or far away.
Take a journey through Academy Award history and around the globe with videos, rare photos and more featuring the honorees, films and extraordinary artwork that has made Oscar such a distinguished world traveler.



Check "The weepiest Oscar Acceptance speeches "

http://news.moviefone.com/2012/02/20/academy-awards-upsets-oscars_n_1288693.html


Read and view the OSCAR LEGACY here

http://www.oscars.org/awards/academyawards/legacy/index.html

http://www.britannica.com/oscar/browse?browseId=256529

Courtesy & References 


- Wikipedia (History of the Academy)
- www.oscar.go.com
- Wikipedia books for Academy Awards and
collections of articles
-  "About the Academy Awards". Academy of     Motion Picture Arts and Sciences. Archived     from the original

രക്തം പുരണ്ട അടിമ ജീവിതങ്ങള്‍

സ്വന്തം മണ്ണ് എന്നും മനുഷ്യന് ഒടുങ്ങാത്ത ഹരം മാത്രമാണ് നല്‍കിയിട്ടുള്ളത്, അവന്‍റെ ജീവിതവും മരണവും മണ്ണുമായി ബന്ധപ്പെട്ടു  കിടക്കുന്നു . മണ്ണിനായുള്ള പടയോട്ടങ്ങള്‍ ആണ് അവന്‍റെ ചരിത്രത്തിന്റെ താളുകളെ   രക്ത പങ്കിലമാക്കിയിട്ടുള്ളത് .ടിപ്പുവിന്റെയും അലക്സാണ്ടരിന്റെയും പടയോട്ടങ്ങളില്‍ ഭൂമി വെട്ടിപ്പിടിക്കാനുള്ള അദമ്യമായ ത്വര ചരിത്രം രേഖപ്പെടുത്തുന്നു . ആഫിക്കയിലെ  ഒര്  ഷോന ഐതിഹ്യം ഇങ്ങനെ രേഖപ്പെടുത്തുന്നു 
" ഭൂമിയ്ക്ക് വേണ്ടി ജനങ്ങള്‍ ചിന്തിയ രക്തം കൊണ്ട് ചുവന്നതാണ് ആഫ്രിക്കയുടെ മണ്ണ് " എത്ര ശരി . 

( the shona legend. The Shona people are found in South western Zimbabwe and Botswana ,Mozambique, South Africa,Namibia and are classified as Western Shona (Bakaranga) and eastern Shona. The western Shona are called the Bakaranga and is agreed that it is the oldest Shona cluster. )

സിയറ ലിയോണിലെ ആഭ്യന്തര യുദ്ധത്തിന്റെയും , രാഷ്ട്രീയ അരാജകത്വത്തിന്റെയും പശ്ചാത്തലത്തില്‍ 2006 ഇല്‍ പുറത്തു വന്ന സിനിമയാണ് എഡ്വാര്‍ദ്  സ്വിക്ക് (Edward Zwick) സംവിധാനം നിര്‍വഹിച്ച " Blood Diamond "എന്ന ചിത്രം .പേര് സൂചിപ്പിക്കുന്ന പോലെ രക്ത വൈഡൂര്യ ത്തിന്റെ  കഥ . ആഫ്രിക്കയുടെ യുദ്ധഭൂമികളില്‍ , കലാപങ്ങള്‍ക്കിടയില്‍ , അടിമകളും ,അഗതികളും യുദ്ധത്തടവുകാരുമായ അശരണര്‍ ഡയമണ്ട് പാടങ്ങളില്‍ , രക്തം വിയര്‍ത്ത കഥ . അവര്‍ കുഴിച്ചെടുത്ത വൈഡൂര്യ ങ്ങള്‍  അനധികൃതമായി  കയറ്റിയയച്ചു,യുദ്ധങ്ങളെ പ്രീനിപ്പിക്കുന്നവര്‍ക്കും (war lords ) മാഫിയകള്‍ക്കും  വിറ്റ് യുദ്ധ മുതലാളിമാര്‍ പണം കൊയ്തു. ആഫ്രിക്കയുടെ മണ്ണില്‍ അറ്റുപോയത് കുടുംബങ്ങളും സമാധാനവുമായിരുന്നു . സ്വന്തം ജീവിതവും , മണ്ണും അവര്‍ പണയം വച്ചു  ജീവിച്ചു പോന്നു. 

സോളമന്‍ വാന്റി ഒര് മീന്പിടുത്തക്കാരനാണ് .സിയറ ലിയോണില്‍ 1992 ഇല്‍ പൊട്ടി പ്പു റ പ്പെട്ട ആഭ്യന്തര  യുദ്ധത്തില്‍ വാന്റി  RUF ന്‍റെ (Revolutionary United Front) തടവുകാരനായി പിടിക്കപ്പെടുന്നു .അവന്‍റെ  കുടുംബം ചിതറി പ്പോകുന്നു .ക്യാപ്ടന്‍ പൊയ്സന്‍ എന്ന മുതലാളിയുടെ ഡയമണ്ട് പാടത്തില്‍ വാന്ടിയെ ജോലിക്കായി നിയോഗിക്കുന്നു  ഒര് നാള്‍  അസാധാരണം വിധം വലുപ്പമുള്ള ഒര് പിങ്ക് ഡയമണ്ട് അവന്‍ കണ്ടെത്തുന്നു, തനിക്കും കുടുംബത്തിനും എന്നെങ്കിലും ഒര് "fortune " ആയി ഉപയോഗിക്കാന്‍ അവന്‍ അത് വായില്‍ ഒളിപ്പിച്ചു കടത്തി, ഒര് നദീ തീരത്ത്‌ കുഴിച്ചിടുന്നു. നാടകീയമായി ക്യാപ്ടന്‍ ഇത് കണ്ടെത്തുന്നു . പക്ഷെ , വാന്ടിയെ വിചാരണ ചെയ്യുന്നതിന് മുന്‍പ് , സിയറ ലിയോണ്‍ ആര്‍മി ഖനന മേഖലയില്‍ ആക്രമണം നടത്തുന്നു . ഭീകരമായ അന്തരീക്ഷം  സിനിമയുടെ ഫ്രെയിമില്‍. വാന്റിയെയും , ക്യാപ്ടനെയും അടക്കം ആര്‍മി തടവുകാരാക്കി ഫ്രീ ടൌണിലേക്ക് കൊണ്ടുപോകുന്നു.

രോടെഷ്യയില്‍ നിന്നു ഡയമണ്ട് സ്മഗ്ലര്‍ ഡാനി ആര്‍ച്ചര്‍ കഥയിലേക്ക് പ്രവേശിക്കുന്നു . ലൈബീരിയയിലേക്ക് ഡയമണ്ട് കടത്താണ്‌ പ്രധാന പണി. ഒരിക്കല്‍, പിടിക്കപ്പെട്ടു, ഡാനിയും വാന്ടിയുടെ തുറുങ്കില്‍ അകപ്പെടുന്നു. അവിടെ വച്ചു പിങ്ക് ഡയമണ്ട് ഒളിപ്പിച്ചു വച്ച   കഥ ഡാനി അറിയുന്നു. ജയിലില്‍ നിന്നു രക്ഷിച്ചു , ആഫ്രിക്ക വിട്ട് കുടുംബത്തോടൊപ്പം പലായനം ചെയ്യുന്നതിന് സഹായിക്കാം    എന്നും അതിനു പ്രതിഫലമായി പിങ്ക് ഡയമണ്ട് കൊടുക്കുവാനും ഡാനി ആവശ്യപ്പെടുന്നു. മനുഷ്യന്റെ ജീവിതത്തില്‍ ധനത്തിന് വിലയില്ലാതാകുന്ന സന്ദര്‍ഭങ്ങള്‍ ഓര്‍മിപ്പിച്ചു കൊണ്ട് വാന്റി സംമ്മതിക്കുന്നു . ദാനിയുടെ "പിടിപാട് ബലം" കൊണ്ട് രണ്ടു പേരും രക്ഷപ്പെടുന്നു. തല്‍ക്കാലത്തേയ്ക്ക് വാന്റി ഒര് ഹോട്ടലില്‍ ജോലിയില്‍ പ്രവേശിക്കുന്നു . ഇതേ സമയം വാന്ടിയുടെ മകന്‍ കുഞ്ഞു ദയയെ ക്യാപ്ടന്‍ റിബല്‍ ആക്കുന്നു , അവന്‍റെ മനസ്സില്‍ കൊലപാതകത്തിന്റെയും , വെറുപ്പിന്റെയും വിത്ത് പാകുന്നു അയാള്‍ . ദയ ഒര് ചാവേര്‍ ആയി മാറുന്നു. 

ഡാനി ദക്ഷിണാഫ്രിക്കയില്‍ ചെന്ന് തന്റെ കൂട്ടാളിയായ കൊയ്റ്സിയെ കഥകള്‍ അറിയിക്കുന്നു . പണ ക്കൊതിയനായ  അയാളും പിങ്ക് ഡയമണ്ട്  ഇല്‍ നിന്നു  ഒര് പങ്ക് ആവശ്യപ്പെടുന്നു. അത് സമ്മതിച്ചു , കിട്ടുന്ന പകുതി സ്വന്തമാക്കി ഈ ഇരുണ്ട ഭൂഗണ്ഡം എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കാന്‍ ഡാനി തയാറെടുക്കുന്നു .പ്രതീക്ഷകളെ തകിടം മറിച്ച് , റിബല്‍ സൈന്യം    വീണ്ടും കനത്ത ഒര് ആക്രമണത്തിലൂടെ  പാടങ്ങള്‍ പിടിച്ചെടുക്കുന്നു . പത്രപ്രവര്‍ത്തകയായ മാഡിയുടെ സഹായത്തോടെ രക്ഷപ്പെടാന്‍ വാന്റിയ്ക്കും ദാനിയ്ക്കും സാഹചര്യം ഒത്തു കിട്ടുന്നു. പിങ്ക് ദയമാണ്ടിന്റെ കഥയാണ് പകരം മാഡി ആവശ്യപ്പെടുന്നത് . പത്ര പ്രവര്‍ത്തക  സംഘം റിബല്‍ ആക്രമണത്തില്‍ പെടുന്നു . മാഡി കുറച്ചു വെള്ളക്കാരുമായി ഓടി രക്ഷപ്പെടുന്നു. ദാനിയും വാന്റിയും തിരികെ ഡയമണ്ട് പാടത്ത് എത്തുന്നു . 


ഒര് കൂറ്റന്‍ ഹെലികൊപട്ടരില്‍ എത്തി കൊയ്റ്സീ ആകാശത്തു നിന്നു പാടങ്ങള്‍ക്കു മുകളില്‍ ആക്രമണം നടത്തുന്നു . കലാപം നിറഞ്ഞ അന്തരീക്ഷത്തിനിടെ വീണു കിട്ടിയ അവസരത്തില്‍ , ഒര് ഷവല്‍ കൊണ്ട് അടിച്ചു , വാന്റി ക്യാപ്ടന്‍ പോയിസനെ കൊല്ലുന്നു. റിബല്‍ സേന   കാട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എങ്കിലും  ഭൂരിഭാഗം പേരും കൊല്ലപ്പെടുന്നു . കോട്സീ,  ദയയെയും വാന്റിയെയും പിങ്ക് ഡയമണ്ട് കിട്ടിയ ഉടന്‍ കൊല്ലുമെന്ന് മനസ്സിലാക്കിയ ഡാനി , കയ്റ്സിയേ കൊല്ലുന്നു , ഒപ്പം മാരകമായി മുറിവെല്ക്കപ്പെടുകയും  ചെയ്യുന്നു , ഒര് തോക്ക് പിടിച്ചെടുത്ത ദയ അത് സ്വന്തം അച്ഛന് നേരെ ചൂണ്ടുന്നു . 

മകന്‍ ദയയുമായി  വാന്ടിയുടെ  അതി സംഭ്രമാകാത്മകമായ ഒര്  സംഭാഷണ  രംഗം ഇനി കാണാം . കുരുന്നു മനസ്സുകളില്‍ കുത്തി വയ്ക്കപ്പെടുന്ന വിഷത്തിന്റെ  കാഠിന്യം നമുക്ക് സംവിധായകന്‍ വരച്ചു കാട്ടി തരുന്നു .  സിയറ ലിയോണ്‍ പോലുള്ള രാജ്യങ്ങള്‍ കുട്ടികള്‍ റിബല്‍ സൈന്യത്തിനായി ഉപയോഗിക്കുന്നതിന്റെ ഭീകരതയാണ് സംവിധായകന്‍ ചൂണ്ടിക്കാണിച്ചു തരുന്നത് .  മുറുകിയ പേശി കളുമായി വാന്റി മകനെ  പറഞ്ഞു തിരുത്തുന്നു , മനസ്സുമാറിയ  കുട്ടി അച്ഛനെ മുറുകെ പ്പു ണ രുന്നു . 

നേരത്തെ പറഞ്ഞു നിറുത്തിയ ഒര് വിമാനത്തില്‍ വാന്റിയും ദയയും രക്ഷപ്പെടുന്നു. പിങ്ക് ഡയമണ്ട് വാന്ടിയെ തിരികെ ഏല്‍പ്പിച്ചു , അത് കൊണ്ട് സുഖമായി കാലം കഴിക്കാന്‍ ഡാനി ആവശ്യപ്പെടുന്നു . ഒര് പിടി ചുവന്ന്‍ മണ്ണ് കയ്യില്‍  വാരിയെടുത്തു  , അത് തന്റെ രക്തക്കറ യാണ് എന്നു  മനസ്സിലാക്കി ഡാനി മരിച്ചു വീഴുന്നു . മനുഷ്യന്‍ ഒന്നുമില്ലാതെ തിരികെ മണ്ണിലേയ്ക്കു മടങ്ങുന്നു 
വാന്റി  ടിയാര ഡയമണ്ട് കമ്പനിയുടെ രൂപ്പര്‍ത്റ്റ് സിംമാന്സിനെ കണ്ടുമുട്ടുന്നു . തന്നെയും കുടുംബത്തെയും ഇങ്ങ്ലണ്ടില്‍  എത്തിക്കാം എന്നാ വാഗ്ദാനത്തിനു  പകരം വാന്റി പിങ്ക് ഡയമണ്ട് കൊടുക്കാന്‍ സമ്മതിക്കുന്നു . ഇത് ക്യാമറയില്‍ പകര്‍ത്തിയ മാഡി അത് പ്രസിധ്ദീകരിക്കുന്നു , രക്തം പുരണ്ട ഈ ദയമാണ്ടുകളുടെ കഥ പുറത്തു വരുന്നു .  സംഭവ ബഹുലമായ ഈ കഥ പറയുവാന്‍ വാന്റി ഒര് സമിതിയ്ക്ക് മുന്നില്‍ ഹാജരാകുന്നിടത്തു സിനിമ അവസാനിക്കുന്നു .
ജീവിത യാതര്ത്യങ്ങള്‍ അതേപടി ചിത്രീകരിക്കുന്നതില്‍ സംവിധായകന്‍ വിജയം കണ്ടു . ദാനിയായി ലിയോനാര്‍ദോയും( Leonardo DiCaprio),വാന്റിയായി ജ്മോന്‍ ഹോവൂന്‍സോയും(Djimon Hounsou) ഒന്നാന്തരം അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച   വയ്ക്കുന്നു .. 

http://www.youtube.com/watch?v=DMc7Rj_iWzQ&feature=related